എഎഫ്സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ് സിയെ 3 ന് എതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്തു. ഓരോ തവണയും പിന്നില്‍ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്.
ആദ്യപകുതിയില്‍ സ്കോര്‍ 2 -1 എന്ന നിലയില്‍ ബാങ്കോക് ടീമിന് അനുകൂലമായിരുന്നു എന്നാല്‍ ഗോകുലം കേരള യുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക്ക് ടീമിന് മിന്നും വിജയം നല്‍കുകയായിരുന്നു. മുന്‍പും എ എഫ് സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഗോകുലത്തിന്റെ മികച്ച റിസള്‍ട്ടാണിത്.
നാലു ടീമുകളിലൂടെ ടേബിളില്‍ ഗോകുലം 2 ആം സ്ഥാനത് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനം നേടിയ ഉറവ റെഡ് ആണ് അടുത്ത സ്റ്റേജിലേക്ക് എന്‍ട്രി നേടിയ ഏക ടീം ലീഗില്‍ ഗോകുലം ഉറവ റെഡിനോട് മാത്രമാണ് തോറ്റത്.ഇറാനിയന്‍ താരം ഹാജര്‍ ദബാഗിയാണ് ഗോകുലത്തിന്‍വേണ്ടി ആദ്യപകുതിയില്‍ ഗോള്‍ നേടിയത്. ആദ്യാവസാനം ടീം സ്പിരിറ്റില്‍ മുന്നേറിയ ഗോകുലത്തിന് അനിവാര്യമായ വിജയം കിട്ടുകയായിരുന്നു. എ എഫ് സി മെന്‍ ആന്‍ഡ് വിമെന്‍ വിഭാഗങ്ങില്‍ പങ്കെടുത്ത ഒരേയൊരു ഇന്ത്യന്‍ ടീമാണ് ഗോകുലം കേരള എഫ്സി.