Football

സൗദി ലീഗിൽ അൽ ഇത്തിഹാദ് – അൽ നാസർ പോരാട്ടം; ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം

സൗദി പ്രോ ലീഗിൽ ഇന്ന് നിർണായക മത്സരം.സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ എഫ്‌സി അൽ ഇത്തിഹാദ് എഫ്‌സിയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ 19 മത്സരങ്ങളിൽ നിന്ന് 13 വിജയവും 4 സമനിലയും ഒരു തോൽവിയും നേടിയാണ് 46 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തുള്ളത്. അൽ ഇത്തിഹാദ് 19 മത്സരങ്ങളിൽ നിന്ന് 44 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം നേടിയെടുക്കാൻ കഴിയും. Al Nasar FC face Al Ittihad FC on Saudi Pro League

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ചാണ് അൽ നാസർ മുന്നോട് കുതിക്കുന്നത്. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ നട്ടെല്ല്. ആറ് മത്സരങ്ങളിലായി എട്ട് ഗോളുകളാണ് താരം ക്ലബ്ബിനായി ഇതുവരെ നേടിയത്. സൗദി പ്രൊഫഷണൽ ലീഗിലെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെ തെരഞ്ഞെടുത്തിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബുകളായ വോൾവ്‌സിന്റെയും ടോട്ടൻഹാമിന്റെയും മുൻ പരിശീലകനിരുന്ന ന്യുനോ സാന്റോസാണ് അൽ എത്തിഹാദിന്റെ മുഖ്യ പരിശീലകൻ. അൽ നാസറിന്റെ മുൻ താരമായിരുന്ന മോറോക്കയുടെ അബ്ദ് ഹംദല്ലഹിന്റെ ഗോളടിമികവിലാണ് അൽ ഇത്തിഹാദിന്റെ മുന്നേറ്റം. മധ്യനിരയിൽ ബ്രസീലിയൻ താരങ്ങളായ ഇഗോർ കൊറോണാഡോയും ബ്രൂണോ ഹെൻറികെയുമാണ് ടീമിന്റെ കളി നിയന്ത്രിക്കുന്നത്.