ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ കാത്തൊരു റെക്കോര്‍ഡ്. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന മൂന്നാമത്തെ ടി20യില്‍ 25 റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന ഇന്ത്യന്‍ നായകനാവാനാവും.
നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കോഹ് ലി. ധോണി (1,112 റണ്‍സ്), ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (1,148), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസി (1,273) എന്നിവരാണ് ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത്.
ധോണിയുടെ നേട്ടത്തെ മറികടക്കുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി കോഹ് ലിയെ മൂന്നാം ടി20യില്‍ കാത്തിരിക്കുന്നുണ്ട്. ഏറ്റവുമധികം അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ടി20 ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അരികിലാണ് അദ്ദേഹം. നിലവില്‍ എട്ടു അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡുപ്ലെസി, വില്ല്യംസണ്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോഹ് ലി.