Cricket

ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം?

ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്.

നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് പാകിസ്താനും ഇംഗ്ലണ്ടും ലോകകപ്പ് ഫൈനലിനായി ഇറങ്ങിയത് എന്നതുമാണ് പ്രധാന സാമ്യം. അന്ന് പാക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയപോലെ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 1992ല്‍ പാകിസ്താൻ ഏതു ടീമിനെ പരാജയപ്പെടുത്തിയാണോ ഫൈനലിലെത്തിയത് അതേ ടീമിനേയാണ് ഇത്തവണയും മറികടന്നത്.

1992 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരും സഹ ആതിഥേയരുമായിരുന്നു ഓസ്ട്രേലിയ. 1992 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് എത്തി, എന്നാല്‍ അന്ന് സിംബാബ്‌വെയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ സിംബാബ്‌വെയുടെ ഏക ജയമാണിത്. അതുപോലെ 2022ല്‍ സൂപ്പര്‍ 12 റൗണ്ടിലെ അയര്‍ലന്‍ഡിന്റെ ഏക വിജയം ഇംഗ്ലണ്ടിനെതിരെയായിരുന്നു.1992 ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. അതിലൊന്ന് പാകിസ്താനെതിരെ ആയിരുന്നു.

ടൂർണമെന്റിന്റെ തുടക്കത്തിൽ ചിരവൈരികളായ ഇന്ത്യയോടും സിംബാബ്‌വെയോടും തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ഫൈനൽ കാണുമെന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. 2009-ലെ ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശനം ഹോളിവുഡ് ത്രില്ലർ സ്‌ക്രിപ്റ്റിനെ പോലും തോൽപ്പിക്കും. നിശ്ചയദാർഢ്യമുള്ള ബാബർ അസം ടീമിന് കിരീടം സമ്മാനിച്ചാൽ അത് ചരിതമാണ്. പാകിസ്താൻ ക്രിക്കറ്റിന്റെ ഹാൾ ഓഫ് ഫെയിമിൽ മഹാനായ ഇമ്രാൻ ഖാന്റെ അരികിൽ ബാബർ അസമിനും തന്റെ ഇരിപ്പിടം ഉറപ്പാക്കാം.

England:
Jos Buttler (captain), Alex Hales, Phil Salt, Harry Brook, Liam Livingstone, Adil Rashid, Moeen Ben Stokes, Moeen Ali, David Willey, Chris Woakes, Chris Jordan, Dawid Malan, Sam Curran, Mark Wood, Tymal Mills.

Pakistan:
Babar Azam (captain), Mohammed Rizwan, Shan Masood, Iftikhar Ahmed, Mohammed Haris, Khushdil Shah, Asif Ali, Haider Ali, Mohammed Wasim, Naseem Shah, Haris Rauf, Shadab Ahmed, Mohammed Nawaz, Shaheen Shah Afridi, Mohammed Hasnain.