Cricket

വ്യക്തിപരമായ കാരണങ്ങൾ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോലി പിൻമാറി

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോലിക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു. കോലിയുടെ അഭാവത്തിൽ യശസ്വി […]

Cricket

വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിൽ 186/6

ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 478 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 67 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍മന്‍പ്രീതും 17 റണ്‍സുമായി പൂജയുമാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സിൽ മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി (33), സ്മൃതി (26), […]

Latest news World

യുകെയിൽ പുതിയ കൊവിഡ് വേരിയന്റ് ‘എറിസ്’ വ്യാപിക്കുന്നതായി റിപ്പോർട്ട്

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദം യുകെയിൽ തല പൊക്കുന്നതായാണ് റിപ്പോർട്ട്. ‘എറിസ്’ എന്ന് വിളിപ്പേരുള്ള EG.5.1 വേരിയന്റ് കഴിഞ്ഞ മാസമാണ് യുകെയിൽ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഇത് രാജ്യത്ത് അതിവേഗം പടരുകയാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി […]

Cricket Sports

അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു

ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 34 വയസുകാരനായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പാകിസ്താനെതിരെയായിരുന്നു ഹെയിൽസിൻ്റെ അവസാന മത്സരം. കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. ഈ വർഷം ആദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ഹെയിൽസ് ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു […]

Sports

പാകിസ്താനിൽ ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച; നാലുപേർ അറസ്റ്റിൽ

പാകിസ്താൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച. രണ്ടാമത്തെ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കാനിരിക്കെ ഹോട്ടലിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് വെടിയൊച്ച കേട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അടിപിടിക്കിടെയാണ് വെടിയുതിർന്നതെന്ന് സൂചനയുണ്ട്. സംഭവത്തിൽ 4 പേർ അറസ്റ്റിലായി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 74 റൺസിനു വിജയിച്ചിരുന്നു.

Sports

‘ഒപ്പത്തിനൊപ്പം’; ഇംഗ്ലണ്ട്-യുഎസ്എ പോരാട്ടം ഗോള്‍രഹിത സമനിലയില്‍

ആക്രമണത്തിന് പേരുകേട്ട ഇംഗ്ലീഷ് നിരയെ പിടിച്ചുകെട്ടി യുഎസ്എ. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയ കൊമ്പന്മാരെ ഇറക്കി എളുപ്പം ജയിച്ചു മടങ്ങാമെന്ന ഇംഗ്ലണ്ട് മോഹത്തെ പൊളിച്ചടുക്കുന്നതായി ഇന്നത്തെ അമേരിക്കൻ പ്രകടനം. മത്സരത്തിൻ്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടി യുഎസ്എ. അൽ-ബൈത് മൈതാനത്ത് തുടക്കം മുതല്‍ യുഎസ് ബോക്‌സിലേക്ക് നിരന്തരം ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളായിരുന്നു. ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അമേരിക്കൻ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു. 10 ആം മിനിറ്റിൽ […]

Sports

ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാർ, പാക്ക് പരാജയം 5 വിക്കറ്റിന്

ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ നിന്ന സ്റ്റോക്സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ […]

Cricket

ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം?

ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്. നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് […]

Sports

ഇടിമിന്നലായി ഓപ്പണർമാർ; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകർപ്പൻ ജയം. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ […]

Sports

ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു

ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി. ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ […]