ആസ്ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാനായി പണം കണ്ടെത്താനാണ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ ഒത്തു ചേര്‍ന്ന് കളിക്കാനിറങ്ങുന്നത്. ബുഷ്ഫയര് ക്രിക്കറ്റ് ബാഷ് ക്ലാഷ് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനുമാണ് നേരിടുന്നത്. ഇതില്‍ പോണ്ടിംങ് ഇലവന്റെ പരിശീലകനായാണ് സച്ചിന് എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സച്ചിന് താല്കാലികമായി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അവസാനിപ്പിച്ച് ബാറ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു.
തോളെല്ലിലെ പരിക്ക് കാരണം ബാറ്റിംങ് അരുതെന്ന് ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എല്ലിസിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നാണ് സച്ചിന് മറുപടി നല്‍കിയത്. ഈയൊരു കാര്യത്തിന് പരമാവധി പണം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നത് ചെയ്യുമെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
സച്ചിന് ടെണ്ടുല്‍ക്കറും യുവരാജ് സിംങും ലാറയും വസിം അക്രമും കോട്നി വാല്‍ഷും സിമ്മണ്‍സും ബ്രറ്റ് ലീയും അടക്കമുള്ള നിരവധി താരങ്ങളാണ് ടി10 മത്സരത്തില്‍ കളിക്കാനിറങ്ങുക. പത്ത് ഓവര്‍ വീതമുള്ള മത്സരമാണ് നടക്കുക. സിഡ്നിയില്‍ നാളെ മത്സരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴ ഭീഷണിയെ തുടര്‍ന്ന് ഒമ്പതിന് മെല്‍ബണിലേക്ക് മാറ്റി. ദിവസം മാറ്റിയതിനെ തുടര്‍ന്ന് ഷെയ്ന് വോണ്‍, സ്റ്റീവ് വോ, മൈക്കല്‍ ക്ലാര്‍ക്ക്, മൈക്ക് ഹസി എന്നിവര്‍ക്ക് കളിക്കാനെത്താനാവില്ല.