Cricket Sports

ഇംഗ്ലണ്ടിലെ പിച്ചുകളെ പഴിച്ച് ബുംറ

ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയ പിച്ചുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ ബൌളര്‍ ജസ്പ്രീത് ബുംറ. താന്‍ കണ്ടതില്‍ ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്ന് ബുംറ കുറ്റപ്പെടുത്തി. അതേസമയം, എത്ര മോശം പിച്ചിലും നന്നായി കളിക്കാന്‍ കഴിയുന്നവരാണ് ഇന്ത്യന്‍ ബൌളിങ് നിരയിലുള്ളതെന്നും ബുംറ പറഞ്ഞു.

ബൌളര്‍മാരെ യാതൊരുവിധത്തിലും സഹായിക്കാത്ത പിച്ചുകളാണ് ലോകകപ്പിനായി ഇംഗ്ലണ്ടില്‍ ഒരുക്കിയതെന്നാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ ജസ്പ്രീത് ബുംയുടെ വിമര്‍ശനം. അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടെങ്കിലും സീമും സ്വിങും ലഭിക്കുന്നില്ല. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഫ്ലാറ്റായ പിച്ചുകളാണ് ഇംഗ്ലണ്ടിലേതെന്നും ബുംറ പറഞ്ഞു.

അതേസമയം, പിച്ചിന്റെ അവസ്ഥ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും ബുംറ പറഞ്ഞു. പിച്ചുകളുടെ സ്വഭാവം ഇന്ത്യന്‍ താരങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. എത്ര മോശം പിച്ചിലും നന്നായി പന്തെറിയാന്‍ ഇന്ത്യന്‍ ബൌളിംഗ് നിരയ്ക്കാകും. സതാംപ്ടണിലെ പിച്ചാണ് ഉള്ളതില്‍ ഭേദമെന്നും ബുംറ പറഞ്ഞു. ഐ.സി.സിയെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെയും ചൊടിപ്പിക്കുന്നതാണ് ലോകറാങ്കിങ്ങിലെ ഒന്നാം നന്പര്‍ താരത്തിന്റെ വാക്കുകള്‍.