ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 211 റൺസ് വിജയലക്ഷം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ മലയാളി താരങ്ങളായ ക്യാപ്റ്റൻ സഞ്ജു സാംസന്റെയും ദേവദത്ത് പടിക്കലിന്റെയും മികവിലാണ് കുറ്റൻ സ്കോറിലേക്ക് എത്തിയത്. അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹൈദരാബാദ് 3.1ഓവറിൽ 7/ 2 എന്ന നിലയിലാണ്.പ്രസിദ്ധ് കൃഷ്ണയ്ക്കാണ് രണ്ട് വിക്കറ്റ്.
27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. സഞ്ജു സാംസൺ 55 റൺസെടുത്തപ്പോൾ ദേവദത്ത് പടിക്കൽ 41 റൺസ് നേടി പുറത്തതായി. സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളർമാർ ഇന്നിംഗ്‌സിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു കാഴ്‌ചവച്ചത്, അതിന് അവർ വലിയ വില നൽകേണ്ടി വന്നു.
സഞ്ജുവും പടിക്കലും പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത ഹെറ്റ്മെയറും അവസാന നാലോവറില്‍ 47 റണ്‍സടിച്ച് രാജസ്ഥാനെ 210ല്‍ എത്തിച്ചു. ഹെറ്റ്മെയര്‍ 13 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ പരാഗ് ഒമ്പത് പന്തില്‍ 12 റണ്‍സടിച്ചു പുറത്തായി.