മൊഹാലി: ശ്രീലങ്കയ്ക്കെതിരെ (IND vs SL) ഒന്നാം ടെസ്റ്റില് ഇന്ത്യ എട്ടിന് 574 എന്ന നിലയില് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര് ചെയ്തു. 175 റണ്സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് (Ravindra Jadeja) ഇന്ത്യയെ കൂറ്റന് സ്കോറിലേക്ക് നയിച്ചത്. അദ്ദേഹത്തോടൊപ്പം മുഹമ്മദ് ഷമിയും (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്കോറിലേക്ക് നയിച്ചത്. ആര് അശ്വിന് (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുല്ഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളില് 8000 റണ്സ് സ്വന്തമാക്കിയിരിക്കുകയാണ് കോലി.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/03/india-declared-after-ravindra-jadeja-prolific-century-in-mohali-r89jzr.jpg?resize=1200%2C642&ssl=1)