Cricket Sports

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്മത്സരമാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പിങ്ക് ബോളില്‍ കളിക്കുന്നതിന്റെ പ്ര്യത്യേകതയും മത്സരത്തിനുണ്ട്.

ഒരു പുതുചരിത്രമെഴുതാനാണ് ഇന്ത്യയും ബംഗ്ലാദേശ് ഇന്ന് അറുപത്തി അയ്യായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്. രാത്രിയും പകലുമായി ഇരുടീമും ടെസ്റ്റ് കളിക്കുമ്പോള്‍ ഈ‍ഡന്‍ ഗാര്‍ഡന്‍സ് പിങ്ക് നിറത്തിലായിരിക്കും. ടെസ്റ്റില്‍ പതിവ് കാണാറുള്ള ആളൊഴിഞ്ഞ ഗ്യാലറിയായിരിക്കില്ല ഈഡനിലേത്. മുഴുവന്‍ ടിക്കറ്റും ദിവസങ്ങള്‍ക്ക് മുന്പേ വിറ്റഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ല. രോഹതി-മായങ്ക് അഗര്‍വാള്‍ ഓപ്പണിങ്ങ് പ്രതീക്ഷയാണ്. വൃദ്ധിമാന്‍ സാഹ തന്നെ വിക്കറ്റ് കീപ്പര്‍. പേസ് ‌ആക്രമണത്തിന് ഇഷാന്ത് ശര്‍മ. മുഹമ്മദ് ഷമി, ഉമേഷ് യാദവ് ത്രയമുണ്ടാകും. 32 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് കോഹ്‍ലിയെ തേടിയെത്തും.

മറുവശത്ത് വലിയ പ്രതീക്ഷകള്‍ ബംഗ്ലാദേശിനില്ല. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ സെയ്ഫ് ഹസന്‍ ബംഗ്ലാ നിരയില്‍ കളിക്കില്ല. ഉച്ചക്ക് ഒരു മണിമുതലാണ് മത്സരം.