ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ പത്ത് പേര്‍ക്ക് കോവിഡ്. ഒരു താരത്തിനും സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടെ പത്തോളം പേര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ടീം ഒരാഴ്ച ക്വാറന്റൈനിലാണ്.
യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐ.പി.എൽ ടൂർണമെൻറിനായി ടീമുകളെത്തിയതോടെ കോവിഡ് പരിശോധന അടക്കമുള്ള ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയിരുന്നു. കളിക്കാർക്കും ടീം ഒഫീഷ്യൽസിനുമടക്കം 20,000 കോവിഡ് പരിശോധനകളായിരിക്കും നടത്തുക. ഇൌ പരിശോധനയിലാണ് ചെന്നൈ ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, മൽസരക്രമത്തിൻറെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എൽ അധികൃതർ അറിയിച്ചു. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്.