National

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന; 7 മരണം സ്ഥിരീകരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയർന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ( india sees covid cases spike ) ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തിൽ മൂന്നു പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ‘കൊവിഡ് നമുക്കിടയിൽ തന്നെയുണ്ട്. ഇടയ്ക്കിടെ കൊവിഡ് തലപൊക്കും.പക്ഷേ ഭയപ്പെടാൻ […]

National

രാജ്യത്ത് നാല് പേർക്ക് കൂടി BF.7 സ്ഥിരീകരിച്ചു

ചൈനയിൽ പടരുന്ന ഒമിക്രോൺ ഉപവകഭേദം BF. 7 രാജ്യത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെൻസിങ് പരിശോധനയിൽ BF .7 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.  നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ഇതോടെ രാജ്യത്ത് BF. 7 സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി .ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ […]

India National

കൊവിഡ് : പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ

കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ. വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. ചൈന അടക്കം 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ത്യയിൽ നിർബന്ധമാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ഈ […]

Kerala

പ്രതിദിനം കേരളത്തിൽ നൂറിൽ താഴെ കൊവിഡ് കേസുകൾ; നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്

കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചാൽ നേരിടാൻ പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം നൽകി. ആശുപത്രി കിടക്കകൾ, ഐ സി യു, വെന്റിലേറ്റർ, ഓക്‌സിജൻ ബെഡുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി.  കേന്ദ്ര വ്യോമമന്ത്രാലയത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ വിമാനതാവളങ്ങളിൽ പുനരാരംഭിച്ച കൊവിഡ് പരിശോധന തുടരുകയാണ്. റാൻഡം സാമ്പിളിങ്ങിലൂടെ യാത്രക്കാരിൽ 2% പേരുടെ പരിശോധനയാണ് നടത്തുന്നത്. ഒപ്പം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമാനതാവങ്ങളിലെ പരിശോധന ആരംഭിച്ച് നാല് ദിവസം […]

India National

ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബീഹാറിൽ വിദേശത്ത് നിന്ന് എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയക്കും. മ്യാൻമാർ, തായ്ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് ബീഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.  വിമാനത്താവളങ്ങളിൽ പരിശോധന ശക്തമായി തുടരുകയാണ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ നടക്കുന്ന മോക്ക്ഡ്രില്ലിനായി ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് കേസുകൾ വർധിച്ചാൽ അടിയന്തര സാഹചര്യത്തെ നേരിടുന്നതിന് എല്ലാം സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക്ഡ്രിൽ. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും […]

National

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 5,233 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41% കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മാർച്ചിന് ശേഷം ഇതാദ്യമായാണ് കൊവിഡ് കണക്കുകൾ അയ്യായിരത്തിന് മുകളിൽ എത്തുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1,242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 450 പേർക്കും തമിഴ്‌നാട്ടിൽ 144 പേർക്കും ഗുജറാത്തിൽ 72 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ […]

Kerala

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും ഉയർന്നേക്കും : ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നു. ഏഴാം ദിവസവും സംസ്ഥാനത്ത് കോവിഡ് കേസുകൾ ആയിരത്തിന് മുകളിൽ. ഇന്നലെ മാത്രം 1494 പ്രതിദിനരോഗികൾ. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തന്നെ തുടരുന്നു. കൊവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിൻറെ നിലവിലെ വിലയിരുത്തൽ. മാസ്‌കും മറ്റ് കൊവിഡ് പ്രതിരോധമാർഗങ്ങളും അവഗണിക്കുന്നതാണ് രോഗവ്യാപത്തിന് പ്രധാനകാരണം. സ്‌കൂളുകളിൽ കൂടുതൽ […]

Kerala

കൊവിഡ് : കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തിൽ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വർധനയാണ് രാജ്യത്തെ കൊവിഡ് വർധനയ്ക്ക് കാരണമെന്നും ഇത്ര നാൾ കൊവിഡിനെതിരായി […]

National

രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

രാജ്യത്തെ കൊവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐസിഎംആർ. കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമെന്ന് വിശദീകരണം. രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ല, പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്. പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കിൽ വർധന […]

National

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 2000ന് മുകളിൽ കൊവിഡ് കേസുകൾ

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. രോഗവ്യാപനം രൂക്ഷമായ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊതു ഇടങ്ങളിലും മെട്രോയിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. രോഗവ്യാപനം പശ്ചാത്തലത്തിൽ സ്‌കൂളുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.തർമൽ പരിശോധനയ്ക്ക് ശേഷമേ വിദ്യാർത്ഥികളെയും മറ്റ് അധികൃതരെയും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. മദ്രാസ് ഐഐടി കൊവിഡ് വ്യാപനത്തിന്റെ […]