Cricket Sports

നമ്മുടെ കുട്ടികള്‍ നന്നായി കളിച്ചു; മിന്നലാക്രമണത്തെ കുറിച്ച് സെവാഗ്

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നൽ ആക്രമണത്തെ ആവേശത്തോടെ ഏറ്റെടുത്ത് ക്രിക്കറ്റ് താരങ്ങള്‍.

സാമൂഹിക മാധ്യമങ്ങളില്‍ നിറസാന്നിധ്യമായ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് തന്നെയാണ് ആദ്യ പ്രതികരണവുമായി രംഗത്തു വന്നത്. കളി ജയിച്ചു കഴിഞ്ഞ് സമ്മാനദാന ചടങ്ങിനിടെ മിക്കപ്പോഴും ടീം ക്യാപ്റ്റന്‍മാര്‍ പറയാറുള്ള boys have played really well (കുട്ടികള്‍ നന്നായി കളിച്ചു) എന്ന ശൈലിയിലായിരുന്നു സെവാഗിന്റെ പ്രതികരണം.

മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറും വ്യോമാക്രമണത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജയ് ഹിന്ദ്, ഇന്ത്യന്‍ വ്യോമ സേന എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.