Cricket Sports

ഐ.​പി​.എ​ൽ മാ​റ്റി​വെക്കില്ലെന്ന് സൗ​ര​വ് ഗാം​ഗു​ലി; ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ് മാ​റ്റി​വെച്ചു

എല്ലാ മുൻകരുതലുകളും സ്വീകരിക്കും. മെഡിക്കൽ സംഘവും ഡോക്ടർമാരും നിർദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ.​പി​.എ​ൽ (ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്) മാ​റ്റി​വ​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ബി​.സി​.സി.​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. മാ​ർ​ച്ച് 29-നു ​ത​ന്നെ ഐ​പി​എ​ൽ പു​തി​യ സീ​സ​ണി​നു തു​ട​ക്ക​മാ​കു​മെ​ന്നും കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. ഐ.പി.എല്ലിന് തടസമുണ്ടാകില്ല. എല്ലായിടത്തും ടൂർണമെന്‍റുകൾ നടക്കുകയാണ്. ഇംഗ്ലണ്ട് ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നു. കൗണ്ടി ടീമുകൾ ലോകമെങ്ങും സഞ്ചരിച്ച് കളിക്കുന്നുണ്ട്. അബൂദബിയിലേക്കും യു.എ.ഇയിലേക്കും കളിക്കാനായി പോവുകയാണ്. അവിടെയൊന്നും കുഴപ്പങ്ങളില്ല. എല്ലാ മുൻകരുതലുകളും സ്വീകരിക്കും. മെഡിക്കൽ സംഘവും ഡോക്ടർമാരും നിർദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും -ഗാംഗുലി പറഞ്ഞു. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കേ​ണ്ട ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ് മാ​റ്റി​വെച്ചി​ട്ടു​ണ്ട്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഐ​.പി​.എ​ൽ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ൽ പ​റ​ഞ്ഞു. ഐ.​പി.​എ​ല്ലി​നു കൊ​റോ​ണ ഭീ​ഷ​ണി​യി​ല്ല. ഈ ​മാ​സം അ​വ​സാ​ന​മാ​ണു ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് ബാ​ധ വ​ള​രെ​ക്കു​റ​ച്ച് മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു ക​ളി​ക്കാ​ർ എ​ത്തും. എ​ല്ലാം മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കു​മെ​ന്നും ബ്രി​ജേ​ഷ് പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി.