Cricket Sports

വരുന്നു, വിരമിച്ച താരങ്ങളുടെ സംഘടന

മുൻ ഇന്ത്യൻ താരങ്ങൾക്കായുള്ള സംഘടനക്ക് ബി.സി.സി.ഐ അംഗീകാരം. പുതുതായി രൂപീകരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഐ.സി.എ) എന്ന സംഘടന വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും. നോൺ പ്രോഫിറ്റ് കമ്പനിയായി രൂപീകരിക്കുന്ന സംഘടനക്ക് ബി.സി.സി.ഐ ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുകയാണ്.

പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങളിൽ നിലവിൽ ഇന്ത്യക്കും പാകിസ്താനും മാത്രമാണ് ഇത്തരത്തിലൊരു സംഘടന ഇല്ലാത്തത്. എന്നാൽ മറ്റു രാജ്യങ്ങളിൽ, മുൻ താരങ്ങളും നിലവിൽ കളിക്കുന്നവരും ഉൾപ്പെടുന്ന സംഘടനയാണുള്ളതെങ്കിൽ ഇന്ത്യ രൂപീകരിക്കാൻ പോകുന്ന ഐ.സി.എ, റിട്ടയർ ചെയ്തവർക്ക് മാത്രമുള്ളതായിരിക്കും. പുരുഷ – സ്ത്രീ താരങ്ങൾ സംയുക്തമായുള്ളതാണ് സംഘടന.

ലോധ കമ്മീഷന്‍ മുന്നോട്ട് വെച്ച പരിഷ്കരണത്തിന്റെ ഭാഗമായാണ് സംഘടന രൂപീകരിക്കുന്നത്. മുൻ ഇന്ത്യൻ നായകരായ കപിൽ ദേവ്, ശാന്താ രങ്കസ്വാമി, പേസർ അജിത് അഗാർക്കർ എന്നിവർ ഉൾപ്പെട്ട ഡയറക്ടർ ബോർഡ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഐ.സി.എയിൽ അംഗങ്ങളാകാനുള്ള നിബന്ധനകൾ ഇവയാണ്: