Cricket Sports

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ മുഖം തന്നെ മാറുന്നു; ഇങ്ങനെ..

വലിയ മാറ്റത്തിനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‍റെ മുഖം തന്നെ മാറുന്ന മാറ്റത്തിനാണ് ബോര്‍ഡ് ആലോചിക്കുന്നത്. 2022-23 സീസണില്‍ കൂടുതല്‍ കറുത്ത കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പുതിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമില്‍ ഏഴ് കറുത്ത കളിക്കാരെ ഉള്‍പ്പെടുത്തണം എന്നതാണ് തീരുമാനം. ആദ്യ ഇലവനില്‍ കേവലം നാല് വെളുത്ത കളിക്കാരെ മാത്രമേ ഇറക്കാന്‍ സാധിക്കൂ. ഈ തീരുമാനം കറുത്ത കളിക്കാരുടെ ആവശ്യം കൂട്ടുമെന്നാണ് കരുതുന്നത്. കറുത്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ആവശ്യം ടീമില്‍ 25 ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. 2021-22 സീസണില്‍ അത് 27 ശതമാനത്തിലേക്കും 2022-23 സീസണില്‍ 33 ശതമാനത്തിലേക്കും ഉയരുമെന്നാണ് കരുതുന്നത്.

2015 ലോകകപ്പിന് ശേഷമാണ് ഈ തീരുമാനങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത്. ദേശീയ പുരുഷ ടീമില്‍ ആറ് ബ്ലാക്ക് കളിക്കാരെ ഉൾപ്പെടുത്തണം എന്നായിരുന്നു തീരുമാനം. അതിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും കറുത്ത ആഫ്രിക്കൻ ആയിരിക്കണം എന്നതായിരുന്നു തീരുമാനം. എന്നാല്‍ അത് എല്ലാ ഫോര്‍മാറ്റിലും നടപ്പാക്കിയിരുന്നില്ല. അടുത്തിടെ നടന്ന ടി-20യിലും ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിലും അഞ്ച് കറുത്ത കളിക്കാരെ ഇറക്കുന്നുണ്ട്. അതിൽ മൂന്ന് പേർ കറുത്ത ആഫ്രിക്കക്കാരുമാണ്.