Cricket Sports

രഞ്ജി ട്രോഫി: കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി

വിദര്‍ഭക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണര്‍ മുഹമ്മദ് അസ്ഹറുദീനാണ്(8)പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്.

പരിക്കേറ്റ കേരളതാരം സഞ്ജു സാംസണിന് പകരം അരുണ്‍ കാര്‍ത്തിക് ടീമില്‍ ഇടംനേടിയിട്ടുണ്ട്. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലാണ് മത്സരം. .

വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പേസര്‍മാരുടെ മികവിലാണ് കേരളം അവസാന നാലില്‍ ഇടംപിടിച്ചത്. ഇന്ന് കൃഷ്ണഗിരിയില്‍ സെമിഫൈനല്‍ തുടങ്ങുമ്പോള്‍ മത്സരം കേരള പേസര്‍മാരും വിദര്‍ഭ ബാറ്റ്‌സ്മാന്‍മാരും തമ്മിലാവുമെന്നാണ് വിലയിരുത്തല്‍.

ക്വാര്‍ട്ടറില്‍ കൃഷ്ണഗിരിയിലെ പിച്ച് പൂര്‍ണമായും പേസര്‍മാര്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ സെമിഫൈനലിന് ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണക്കുന്ന സ്‌പോര്‍ടിങ് വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്.