Cricket

‘ഒരുപാടു പേർ എഴുതിത്തള്ളി; കടപ്പാട് ആർസിബിയോട്’; തിരിച്ചുവരവിനെക്കുറിച്ച് ദിനേശ് ദിനേശ് കാർത്തിക്

ഐപിഎൽ സീസണിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ, 3 വർഷത്തിനു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള ദിനേശ് കാര്‍ത്തിക്കിന്‍റെ തിരിച്ചുവരവിൽ പ്രശംസയുമായി ക്രിക്കറ്റ് നിരൂപകരുടെയും ആരാധകരും. 36-ാം വയസില്‍ കളി നിര്‍ത്തി കമന്‍റേറ്ററായി കരിയര്‍ തുടങ്ങിയെന്ന് വിചാരിച്ച ഇടത്തുനിന്ന് വീണ്ടും ഇന്ത്യന്‍ ടീമിലേലേക്ക് ഫിനിഷറുടെ റോളില്‍ തിരിച്ചുവരവ്. കാര്‍ത്തിക്കിനെ ഫിനിഷറെന്ന നിലയില്‍ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തത്.(dinesh karthik about comeback to team india)

‘ഏറ്റവും സ്പെഷ്യല്‍ ആയ തിരിച്ചുവരവാണ് ഇത്തവണത്തേത്, ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളിയിരുന്നു. തിരിച്ചുവരവില്‍ കോച്ച് അഭിഷേക് നായര്‍ക്ക് പ്രധാന പങ്കുണ്ട്. അതുപോലെ ഐപിഎല്‍ ലേലത്തില്‍ എന്നെ വിശ്വാസത്തിലെടുക്കുകയും ടീമിലെടുക്കുകയും ചെയ്ത ആര്‍സിബിക്കും ടീമില്‍ എന്‍റെ റോള്‍ എന്താണെന്ന് വ്യക്തമാക്കി എല്ലാവിധ പിന്തുണയും തന്ന മൈക് ഹെസ്സണും സഞ്ജയ് ബംഗാര്‍ക്കും ഈ തിരിച്ചുവരവില്‍ പങ്കുണ്ട്.

ഞാന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കാരണം, ടീമില്‍ സ്ഥാനത്തിനായി ഒട്ടേറെ യുവതാരങ്ങള്‍ മത്സരിക്കുമ്പോള്‍ എന്നെപ്പൊലൊരു കളിക്കാരനെ ടീമിലെടുക്കാനും ലോകകപ്പ് ടീമില്‍ ഇതുപോലെയൊരാളെയാണ് വേണ്ടതെന്ന് പറയാനും അവര്‍ തയാറായി.

ദേശീയ ടീമില്‍ നിന്ന് പുറത്തായശേഷം ഞാന്‍ കമന്‍ററിയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്കിനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നുപോലും കരുതിയവരുണ്ട്. എന്നെ എഴുതിത്തള്ളിയവരുണ്ട്. അപ്പോഴും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നതിനായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയത്’ – ദിനേശ് കാർത്തിക് പറഞ്ഞു.