വ്യക്തിപരമായ അസൗകര്യവും മൂലം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഈ മാസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിന്റെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത് ഈ ഉറുഗ്വേ താരത്തെയായിരുന്നു. പോയിന്റ് ടേബിളിൽ ആദ്യ ആറിൽ ക്ലബ് സീസൺ അവസാനിപ്പിക്കാൻ പ്രധാന പങ്കു വഹിച്ച താരമായിരുന്നു ഈ മുപ്പതുകാരൻ.
മത്സരത്തിന്റെ പ്രാധന്യം മനസിലാക്കുന്നുണ്ടെങ്കിലും കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനുള്ള അഡ്രിയാൻ ലൂണയുടെ തീരുമാനത്തെ തങ്ങൾ മാനിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ 4 ഗോളും 6 അസിസ്റ്റുമാണ് അഡ്രിയാൻ ലൂണ നേടിയത്.
കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ കൊമ്പന്മാർക്ക് വേണ്ടി അഡ്രിയാൻ ലൂണ ബൂട്ടണിയില്ല എന്ന വാർത്തയിൽ ആരാധകർ കടുത്ത നിരാശയിലാണ്. മലബാറിലെ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയവും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കാലം ഒരുക്കുന്ന സൂപ്പർ കപ്പ് ഈ സീസണിൽ ക്ലബിന് കിരീടം നേടാനുള്ള അവസാന മാർഗമാണ്. നിലവിലെ ഐഎസ്‌എൽ ഫൈനലിസ്റ്റായ ബെംഗളൂരു എഫ്‌സി, ഐ ലീഗ് ജേതാക്കളായ റൌണ്ട് ഗ്ലാസ് എഫ്‌സി, ക്വാളിഫയർ ജയിച്ചുവരുന്ന ഐ ലീഗിലെ ഒരു ടീമുമാണ് ഗ്രൂപ്പ് എയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സ്ഥാനം പിടിക്കുന്നത്.
ഏപ്രിൽ 8ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിക്ക് എതിരെയാണ് സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഏപ്രിൽ പന്ത്രണ്ടിന് യോഗ്യത മത്സരം ജയിച്ചു വരുന്ന ക്ലബുമായും ഏപ്രിൽ പതിനാറിന് ബെംഗളൂരു എഫ്‌സിയുമായും കേരളം കളിക്കും.