Association Pravasi Switzerland

നടന വിസ്‌മയ സംഗീത സന്ധ്യയൊരുക്കി വേൾഡ് മലയാളി സ്വിസ്സ് കൗൺസിൽ കേരളപ്പിറവി ആഘോഷങ്ങക്കു തിരശീല വീണു . .

ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും,നനവാർന്ന ഓർമകളും സമ്മാനിച്ചുകൊണ്ടു വീണ്ടുമൊരു കേരളപ്പിറവി ആഘോഷരാവിനു സൂറിച്ചിൽ നവംബർ രണ്ടിന് സമാപനമായി ….

സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് നവംബർ 2 ന് സൂറിച്ചിലെ റാഫ്‌സിൽ ആഘോഷങ്ങൾക്ക് തുടക്കമായി. വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ,സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ജഗതീശ്വരനെ നമിച്ചുകൊണ്ട് റീനാ മാത്യു കൈപ്പൻപ്ലാക്കൽ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ തുടക്കം കുറിച്ചു .

അതി മനോഹരമായ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ ഐക്യ കേരളം 63 വര്ഷം പൂർത്തിയാക്കുമ്പോൾ ,പ്രവാസജീവിതത്തിന്റെ നൊമ്പരങ ങളിലും ,സന്തോഷത്തിലും കാലചക്രം മുന്നോട്ടു നീങ്ങുമ്പോൾ പ്രവാസലോകത്തു ഇങ്ങനെയുള്ള ആഘോഷങ്ങൾ പ്രവാസിയെ വീണ്ടും മനസ്സുകൊ ണ്ടെങ്കിലും മാമാലനാട്ടിലെത്തിക്കുന്നുവെനന് തൻറെ സ്വാഗതപ്രസംഗത്തിൽ സംഘടനാ പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേൽ അഭിപ്രായപ്പെട്ടു ..സ്വാഗത പ്രെസംഗത്തിന് ശേഷം ഇന്ത്യൻ എംബസ്സിയിലെ ഫസ്റ്റ് സെക്രെട്ടറി റോഷിനിഅഭിലാഷ് കേരളപ്പിറവി ആഘോഷങ്ങൾക്ക് തിരിതെളിച്ചു ഉൽഘാടനം ചെയ്‌തു .

തന്റെ ഉൽഘാടന പ്രസംഗത്തിൽ ,പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതിയില്‍‌ കാലങ്ങള്‍‌ തള്ളിവിടുമ്പോഴും വലിയ ഒരളവുവരെ ‘കൊച്ചു കേരളത്തിന്റെ’ ഓര്‍‌മയില്‍‌ നമ്മൾ ജീവിക്കുമ്പോൾ .മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിൽ വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസ് വർഷംതോറും ഇവിടെ നടത്തിവരുന്ന കേരള പിറവി ആഘോഷങ്ങൾ വളർന്നു വരുന്ന പുതു തലമുറക്ക് ഒരു മുതൽക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു …

ചടങ്ങിൽ സ്വിസ്സ് പാർലമെൻറ് അംഗം ശ്രീ നിക് ഗൂഗർ ആശംസാ സന്ദേശം നൽകി ,സംഘടനാ ട്രെഷറർ വിജയ് ഓലിക്കര ,യൂത്ത് കോഓർഡിനേറ്റർ മിനി ബോസ് ,വുമൺസ് ഫോറം പ്രസിഡന്റ് ശ്രീമതി മോളി പറമ്പേട്ട് ,യൂത്ത് പ്രധിനിധി ഫ്രഡിൻ താഴത്തുകുന്നേൽ ,വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.. സംഘടനാ സെക്രെട്ടറി ശ്രീ ജോഷി താഴത്തുകുന്നേൽ അതിഥികൾക്കും തിങ്ങി നിറഞ്ഞ സദസ്സിനും നന്ദി അറിയിച്ചു ..ശ്രീ ജോബിൻസൺ കൊറ്റത്തിൽ ചടങ്ങുകൾ മോഡറേറ്റ് ചെയ്‌തു …

തുടർന്ന് സ്വിസ്സിലെ രണ്ടാം തലമുറയിൽ നിന്നും ഉദിച്ചുയർന്നുവരുന്ന Dr. അജു പഴേൻകോട്ടിലിനു WMC Excellence Award of «Academic Excellence in Medicine» കൊടുത്ത് ആദരിക്കുകയും കൂടാതെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച മൂന്നു പ്രമുഖ സംരംഭകരെ സംഘടന WMC-Business Excellence Award 2019 നൽകി ആദരിക്കുകയും ചെയ്‌തു .

ഈ വർഷത്തെ WMC BUSINESS EXCELENCE AWARD നു അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ മാത്യു മുണ്ടിയംങ്കലിനും ,മൂന്നാറിൽ സ്‌പെയ്‌സ് ഫാം രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ കെ ജെ ജോസിനും ,കേരളത്തിൽ ചോക്ലേറ്റ് നിർമ്മാണരംഗത്തു പ്രവർത്തിക്കുന്ന ശ്രീ റോയ് പുറമടവും അർഹരായി ….അവാർഡുകൾ ആഘോഷവേദിയിൽ വെച്ച് എംബസ്സി സെക്കൻഡ് സെക്രെട്ടറി റോഷിനി അഭിലാഷും ,സ്വിസ് പാർലമെന്റ് അംഗം ശ്രീ നിക് ഗൂഗറും സംഘടനാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ സമ്മാനിച്ചു .

പൊതു സമ്മേളനത്തിന് ശേഷം കലയുടെ അരങ്ങുണർന്നു …സ്വിസ്സിലെ നൂറിൽപരം കലാപ്രതിഭകളെ ശ്രീമതി റോസ് മേരിയുടെ കൊറിയോഗ്രഫിയിൽ മികച്ച സാങ്കേതിക ദൃശ്യവിസ്മയങ്ങളോടെ പാട്ടിന്റെ വരികള്‍ക്കനുസൃതമായി അനുപമമായ ചുവടുകള്‍ക്ക്‌ പിറവി നല്‍കി പ്രണയവർണ്ണങ്ങളുടെ തേന്മഴ പൊഴിയിച്ചു ചടുലമായ നൃത്തശില്പങ്ങൾ വേദിയിലെത്തിയപ്പോൾ സദസ്സ് ഒന്നടങ്കം കരഘോഷമുയർത്തി .

ഐക്യത്തിന്റെയും ,സ്നേഹത്തിന്റെയും പ്രതീകമായി , വേൾഡ്‌ മലയാളീ കൗൺസിൽ വനിതാ കൂട്ടായ്മയിലെ മുപ്പത്തിഞ്ചിലധികം വരുന്ന അംഗങ്ങൾ ഒരേ രീതിയിലുള്ള സാരി അണിഞ്ഞു വേദിയിൽ അണിനിരന്നപ്പോൾ രണ്ടാം തലമുറ തങ്ങളുടെ ചേച്ചിമാരേയും ,അമ്മമാരേയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചത് വേറിട്ട കാഴ്ച്ചയായിരുന്നു ..

പുതിയകാലത്തിന്റെ ചലനങ്ങളെ കണ്ടറിഞ്ഞ്‌ ആസ്വാദകരുടെ ഹൃദയങ്ങളില്‍ രസാനുഭൂതി ഉണര്‍ത്തുവാൻ ഡാൻസ് കൊറിയോഗ്രാഫർ റോസ് മേരിക്കു സാധിച്ചു എന്ന് നിസംശയം പറയാം ..പ്രൊഫഷണൽ നർത്തകരെപ്പോലെ നൃത്ത ചുവടുകൾ വെച്ചു സദസിന്റെ മുക്തകണ്ഠമായാ പ്രശംസ നേടിയെടുത്ത സ്വിസ്സിലെ രണ്ടാം തലമുറ പ്രത്യേകം അഭിനന്ദനമറിയിക്കുന്നു ..

ഓപ്പണിങ് പ്രോഗ്രാമിനായി ചുക്കാൻ പിടിച്ച യൂത്ത് കോഓർഡിനേറ്റർ ശ്രീമതി മിനി ബോസിനെ പ്രസിഡന്റ് അനുമോദിക്കുകയും ,വ്യത്യസ്തത നിറഞ്ഞ ഒരു നൃത്തശില്പം സ്വിസ് മലയാളികൾക്ക് സമ്മാനിച്ച റോസ് മേരിക്ക് WMC – Best Choreography 2019 Award നൽകുകയും ചെയ്തു.

തുടർന്ന് കൗൺസിൽ ഇദംപ്രദമായി ഒരുക്കിയ ഫോട്ടോ സെൽഫി മത്സര വിജയികളുടെ പ്രഖ്യാപനങ്ങൾ ജോഷി താഴത്തുകുന്നേലും ,സുനിൽ ജോസെഫും കൂടി നടത്തി …മൂന്നു കാറ്റഗറികളിലായി ശനിയാഴ്ചവരെ സ്വീകരിച്ച ഫോട്ടോകളിൽ നിന്നും കൗൺസിലിന്റെ സെൽഫി ജൂറികളായ ജോയ് കൊച്ചാട്ടു ,ലിസി ഷാജി ,ജീവൻ വേതാനി എന്നിവരാണ് തൊണ്ണൂറിലധികം വന്ന മത്സരാര്ഥികളിൽ നിന്നും മൂന്നു കാറ്റഗറികളിലായി വിജയികളെ തെരെഞ്ഞെടുത്തത് .. അവാർഡുകൾ യഥാക്രമം ഫാമിലി സെൽഫി അവാർഡ് ജോണി ചിറ്റക്കാട്ടും ,’അമ്മ മകൾ സെൽഫി അവാർഡ് വുമൺസ് ഫോറം പ്രസിഡന്റ് മോളി പറമ്പേട്ടും ,യൂത്ത് കൺവീനർ മിനി ബോസും , യൂത്ത് സെൽഫി അവാർഡ് സംഘടനാ ട്രെഷറർ വിജയ് ഓലിക്കരയും വിജയികൾക്ക് സമ്മാനിച്ചു .

തുടർന്ന് വിനീത് ശ്രീനിവാസൻ നയിച്ച സംഗീത സന്ധ്യ അരങ്ങേറി ..വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ, ഗാനരചയിതാവ് , സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനായ വിനീത് ശ്രീനിവാസനും അദ്ദേഹത്തോടൊപ്പം ഗായകനായ സാംസണും ,ഗായിക രേഷ്‌മയും വൈവിധ്യമാർന്ന ഗാനങ്ങൾ ആലപിച്ചപ്പോൾ സദസ്സ് ഹർഷാരവത്താൽ ഇളകി മറിഞ്ഞു ..കൂടാതെ മ്യൂസിഷ്യൻസ് അവതരിപ്പിച്ച ഫ്യൂഷൻസ് പ്രോഗ്രാമിന് മാറ്റുകൂട്ടി ..

ആഘോഷങ്ങളോടാണ്‌ബന്ധിച്ചു വിഭവസമൃദ്ധമായ കേരളാ വിഭവങ്ങൾ ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയുടേയും ,ബാബു കാശാംകാട്ടിലിന്റെയും നേതൃത്വത്തിൽ വിമൻസ് ഫോറം ഒരുക്കിയിരുന്നു …കൂടാതെ പ്രോഗ്രാമിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളിലായി ബോസ് മണിയംപാറയിൽ ,ജോസ് വള്ളാടിയിൽ ,സിറിയക് മുടവൻകുന്നേൽ ,ജോർജ് നമ്പുശേരി ,ആൽബി ജോസഫ് ,തങ്കമ്മ ചിറ്റകാട്ടു ,മോനിച്ചൻ നിലവൂർ ,ഡേവിസ് വടക്കുംചേരി ,അരുൺ എബ്രഹാം ,ജിജി ആന്റണീ ,ടോണി ഐക്കരേറ്റു ,ജിനു കുളങ്ങര ,സാജു ചേലപ്പുറത്തു ,ജോസഫ് പാറുകണ്ണിൽ ,റോസിലി നമ്പുശേരിൽ ,റോസിലി ചാത്തൻകണ്ടം ,ചെറിയാൻ പൈനോട്ടു ,ടോണി ഉള്ളാട്ടിൽ,സിസ്സി ആൽബി തോമസ് കൈപ്പൻപ്ലാക്കൽ , എന്നിവർ പ്രവർത്തിച്ചു .

അടുത്ത നാളുകളിൽ സ്വിറ്റസർലണ്ടിൽ നടന്ന പ്രോഗ്രാമുകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തിയ ഈ പ്രോഗ്രാമിൽ സ്വിസ്സിലെ കലാസ്നേഹികൾ പ്രത്യേകിച്ചും യുവതലമുറ ആസ്വാദനത്തിന്റെ പരകോടിയിലെത്തിയിരുന്നു..നാലുമണിക്കൂർ നീണ്ടുനിന്ന കലാവിരുന്ന് ഏകദേശം പതിനൊന്നുമണിയോടുകൂടി ദേശീയഗാനത്തോടെ പര്യവസാനിച്ചു …സ്വിസ്സ് മലയാളികൾക്ക് എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു കലാവിരുന്നായി കേരളപ്പിറവി ആഘോഷങ്ങൾക്ക് തിരശീലവീണു ..

വേൾഡ് മലയാളീ കൗൺസിൽ രൂപീകൃതമായതിന്റെ സിൽവർ ജൂബിലി വർഷത്തിൽ സംഘടിപ്പിച്ച കേരള പിറവി ആഘോഷത്തിന് സ്വിസ് മലയാളികൾ നൽകിയ നിസീമമമായ പിന്തുണക്കു സംഘടനക്ക് വേണ്ടി പ്രൊവിൻസ് ചെയർമാൻ ജോബിൻസൺ കൊറ്റത്തിൽ .പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ ,സെക്രെട്ടറി ജോഷി താഴത്തുകുന്നേൽ ,ട്രെഷറർ വിജയ് ഓലിക്കര ,യൂത്ത് ഫോറം കോഓർഡിനേറ്റർ മിനി ബോസ് ,വനിതാ ഫോറം പ്രസിഡന്റ് മോളി പറമ്പേട്ട് എന്നിവർ നന്ദി അറിയിക്കുകയും ചെയ്തു ..

കൂടുതൽ ചിത്രങ്ങൾ കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക

CLICK HERE AND WATCH PHOTOS

.