വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം സംഗീത പ്രേമികളിൽ പെരുമഴയായി പെയ്തിറങ്ങി.
മലയാളികളുടെ അഹങ്കാരവും, പത്മഭൂഷൻ ജേതാവും,സൗത്ത് ഇന്ത്യൻ ഗാനരംഗത്തെ വാനമ്പാടിയുമായ ശ്രീമതി ചിത്രയോടൊപ്പം മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക തുടങ്ങിയവരുടെ മാസ്മരിക ഗാനങ്ങൾ കാണികളെ പുളകമണിയിച്ചു.
നവംബർ രണ്ടാം തീയതി ഉച്ചതിരിഞ്ഞ് 3 30 ന് റാഫ്സിലെ സ്പോട്ട് ഹാളിൽ ഡബ്ലിയു.എം. സി ഗ്ലോബൽ പ്രസിഡൻറ് ശ്രീ. തോമസ് മുട്ടക്കൽ ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

സ്വിറ്റ്സർലൻഡ് പ്രൊവിൻസ് പ്രസിഡൻറ് ശ്രീ ജോബിൻസൺ കൊറ്റത്തിൽ സ്വാഗതം പറഞ്ഞ വേദിയിൽ ഡബ്ലിയു. എം. സി യുടെ ഗ്ലോബൽ ലീഡേഴ്സും, കൂടാതെ യൂറോപ്പ്യൻ പ്രോവിൻസിന്റെ നേതാക്കന്മാരും, സിസ് പ്രൊവിൻസിന്റെ കമ്മിറ്റി അംഗങ്ങളും, വനിതാ ഫോറം പ്രസിഡണ്ട് സിജി ആന്റണി, സെക്രട്ടറി സാലി പൈങ്കോട്ടു, യൂത്ത് ഫോറം പ്രസിഡണ്ട് ജോമി കൊറ്റത്തിൽ സന്നിഹിതരായിരുന്നു. ശ്രീ ജിനു കളങ്ങര യുടെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.
തുടർന്ന് D 4 ഡാൻസിലൂടെ ലോക മലയാളികളുടെ മനസ്സിൽ ഇടം നേടിയ ശ്രീ ദിലീപ് കുമാറിന്റെ ശിക്ഷണത്തിൽ നൂറിൽ പരം സ്വിറ്റ്സർലൻഡിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഓപ്പണിങ് പ്രോഗ്രാം കാണികളിൽ നൃത്തവിസ്മയo ഉണർത്തി. ശ്രീമതി മിനി ബോസ് , സിജി ആൻറണി എന്നിവർ പ്രോഗ്രാം ഓർഡിനറേറ്റേഴ്സ് ആയിരുന്നു.

തുടർന്ന് സായാഹ്നത്തോടെ ആരംഭിച്ച ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ, ശ്രീ. ടെന്നീസൺന്റെ മികച്ച മ്യൂസിക് കൺട്രോളിലൂടെ മൂന്നു മണിക്കൂർ തുടർച്ചയായുള്ള ചിത്രോത്സവം ഏവർക്കും മറക്കാൻ പറ്റാത്ത ഒരു അനുഭവം സമ്മാനിച്ചു.
സ്റ്റേജ് ഷോയ്ക്കും പ്രോഗ്രാമുകൾക്കും ശ്രീ. അനീഷ് മുണ്ടിയാണി, ട്രഷറർ ജോഷി താഴ്ത്തു കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡൻറ് ജോഷി പന്നാരക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
ഡബ്ലിയു .എം. സി വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഭക്ഷണശാല ഏവർക്കും ഹൃദ്യമായിരുന്നു . നാട്ടിൽ നിന്ന് എത്തിയ എല്ലാ കലാകാരന്മാർക്കും, സ്വിറ്റ്സർലൻഡിലെ എല്ലാ കലാ ആസ്വാദകർക്കും സിസ് പ്രോവിൻസിന്റെ ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ട് തറയിലിന്റെ നന്ദി പ്രകാശനത്തോടെ ചിത്രോത്സവത്തിന് തിരശ്ശീല വീണു.


