സംഗീതം നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്…..ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു ഗാനം കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു….നമ്മെ അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍ കാണിക്കുന്നു…ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ….മാനസിക ഭാരം കുറയ്ക്കുന്നു…..എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ് അ നുഭവപ്പെടുക…..അത് ഒരു പക്ഷെ നമ്മെ അസ്വസ്തമാക്കിയേക്കാം….നൊമ്പരപ്പെടുത്തിയേക്കാം….. വേണ്ടപ്പെട്ടവരെയെല്ലാംഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം…..ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ
ഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്? അത് നല്ലൊരു ആലാപനത്തിലൂടെയാണെങ്കിൽ എത്രയോ മധുരതരം .. …..
അനിർവചനീയമായ ശ്രുതിലയനാദഭംഗിയോടെ ലളിതമായി വശ്യമനോഹാരിതയോടെ പാടാൻ കഴിയുന്നത് ഈശ്വരകൃപയാണ്. അത്തരം ഈശ്വരകൃപ ലഭിച്ച ഒരു ഗായകനാണ് സ്വിറ്റസർലണ്ടിലെ തോമസ് മുക്കോംതറയിൽ . തൃപ്പൂണിത്തറ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം പാസ്സായ തോമസ് വർഷങ്ങളായി സ്വിറ്റ്സർലണ്ടിൽ സംഗീതം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. …
സ്വിറ്റ്സർലൻഡിലെ ഗാനമേളവേദികളിലെ നിറസാന്നിധ്യം,സ്വിറ്റസർലണ്ടിലെ പ്രമുഖ സംഗീത ട്രൂപ്പായ ഗ്രേസ്ബാൻഡ് ഓർക്കസ്ട്രയിലെ മുഖ്യഗായകൻ ,കലയെ സ്നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന കലാസ്നേഹി.ദേവാലയങ്ങളിലെ ഗാനശുശ്രൂഷകൻ,അങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് ഈ അനുഗ്രഹീത ഗായകന് …പ്രശസ്തഗായകനും ആത്മാർത്ഥ സുഹൃത്തൂകുടിമായ കെസ്റ്ററുമൊരുമിച്ച് ഇറക്കിയ കൃസ്തീയ ഭക്തിഗാന ആൽബം ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചൻ മാഷ് സംഗീതം നൽകി റോയ് കാഞ്ഞിരത്താനം രചിച് 20 രാജ്യങ്ങളിൽ നിന്ന് ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർ സ്വന്തം ശബ്ദം നൽകി അവതരിപ്പിച്ച സംഗീത ആല്ബത്തിലും തോമസ് പങ്കാളിയായി . മറ്റു നിരവധി സംഗീത ആൽബങ്ങളിലും തോമസ് ഗാനമാലപിക്കുകയുണ്ടായി ശ്രവണ സുന്ദരമായ ശബ്ദങ്ങൾകൊണ്ട് ആസ്വാദകന്റെ മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചുകൊണ്ടു കഴിഞ്ഞവർഷം ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച സംഗീത സമർപ്പണത്തിലും തോമസ് ഗാനമാലപിച്ചിരുന്നു …..
ഗാനാലാപനരംഗത്ത് പിതാവിന്റെ ശിക്ഷണത്തിൽ മക്കളായ സാന്ദ്രയും ലിയയും മനോഹരമായി ഗാനങ്ങൾ ആലപിച്ച് പിതാവിനോടൊപ്പം വേദികൾ പങ്കിടുന്നു.എല്ലാ വിജയങ്ങൾക്കും പിന്നിൽ പ്രചോദനവുമായി സ്വന്തം ഭാര്യ മോളി..
നാളുകളായി മഹാമാരിയിൽ സമൂഹം അകപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാനുതകുന്ന ചില ഗാനങ്ങൾ ശ്രീ തോമസ് സംഗീതാസ്വാദകർക്കുവേണ്ടി അദ്ദേഹത്തിന്റെ ഫൈസ്ബൂക്കിലൂടെ ഈ അടുത്തകാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി …ആ ഗാനങ്ങളെയെല്ലാം ഒരു പേജിലാക്കി ഇവിടെ നിങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നു …