കേരളത്തില്‍ മാവുകള്‍ പൂത്തുലഞ്ഞ്, കുലകുത്തി മാങ്ങ നിറയുന്ന കാലം എത്തുംമുമ്പേ ‘മാവുകള്‍ പൂക്കും മകരം’ എന്ന നാടന്‍ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി സംഗീതാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞു .
മുഖവുരകൾ ഒട്ടും ആവശ്യമില്ലാത്ത ഗായകനും,സംഗീത സംവിധയകനുമായ ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ബേബി കാക്കശേരിയുടെ രചനയിൽ പിറന്ന ഈ ഗാനത്തിന് മനോഹരമായ ഓർക്കസ്ട്രേഷൻ നൽകിയത് ശ്രീ കുര്യാക്കോസ് വർഗ്ഗീസ് ആണ് , പുല്ലാങ്കുഴൽ നാദത്താൽ ഗാനത്തിന് മാധുര്യം ഏറെ വർദ്ധിപ്പിച്ചത് ശ്രീ രഘുത്തമൻ രഘുവാണ് , സിത്താറിൽ വിരലുകളാൽ ഇന്ദ്രജാലം സ്റ്ഷ്ടിച്ച ശ്രീ സിത്താർ സേവ്യാർ , മനോഹരമായ വയലിൻ കൗണ്ടറുകൾ ഗാനത്തിന് നൽകുകയും ഗാനം വളരെ പ്രൊഫഷനലായി എഡിറ്റ് ചെയ്യുകയും ചെയ്തത് ശ്രീ ആൽവിൻ കുര്യാക്കോസ് , മാവുകൾ പൂത്തുലഞ്ഞ് നിൽക്കുന്ന ഗ്രാമ ഭംഗി ക്യാമറയിൽ പകർത്തിയത് ശ്രീ അനൂപ് രാജു, ചാരുതയാർന്ന കവർഡിസൈൻ ചെയ്തത് പ്രവീൻ , വളരെ ഉത്തര വാദിത്ത്വത്തോടെ ഈ പ്രോജക്റ്റ് കോർഡിനേറ്റ് ചെയ്തത് ഗായകൻ ശ്രീ ബിജു മൂക്കന്നൂരാണ് ..,
എല്ലാത്തിലുമുപരിയായി ശ്രുതിമധുരമായി ഈ ഗാനം ആലപിച്ച ഒല്ലൂര്‍ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി അനുഗ്രഹ റാഫിതന്നെ അഭിനയിച്ചുകൊണ്ടാണ് ഈ ആല്‍ബം അണിയിച്ചൊരുക്കിയത്. മലയാളം ഗാനങ്ങള്‍ക്കു പുറമേ ഹിന്ദി, മാറാത്തി, ഇംഗ്ളീഷ് ഗാനങ്ങളും ആലപിക്കുന്ന അനുഗ്രഹ, ‘കുമ്പസാരം’ എന്ന സിനിമയിലും ഒരു ഹിന്ദി സിനിമയിലും പാടിയിട്ടുണ്ട്. ഹിന്ദി, മറാത്തി, ഇംഗ്ളീഷ് ഭാഷകളില്‍ ഏതാനും പരസ്യ ചിത്രങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇംഗ്ളീഷ് ഹിസ്റ്ററി ഡബിള്‍ മെയിന്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.
ദേവമാതാ സിഎംഐ പബ്ലിക് സ്കൂളില്‍ വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ സംസ്ഥാന സിബിഎസ്ഇ കലോല്‍സവത്തില്‍ ലളിതഗാന മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. 2010 ആഫ്രിക്ക ലോക കപ്പ് ഫുട്ബോളിനു പ്രശസ്ത പോപ് ഗായിക ഷക്കീര പാടിയ ‘വക്കാ വക്കാ..’ തീം സോംഗ് അനുഗ്രഹ ആലപിച്ചത് സൂപ്പര്‍ ഹിറ്റായിരുന്നു. ഒല്ലൂര്‍ ചേര്‍പ്പുക്കാരന്‍ വീട്ടില്‍ റാഫി ആന്റണിയുടേയും ജയ്മോള്‍ ടീച്ചറുടേയും മകളാണ്. ഏതു ഭാഷയിലും പാടാന്‍ കഴിവുള്ള അനുഗ്രഹ തൃശൂരിന്റെ അഭിമാന താരമായി മാറുമെന്നാണ് സംഗീത സംവിധായകനായ സ്വിസ് ബാബു പറയുന്നത്.
മാവുകൾ പൂക്കും മകരം എന്ന ഈ ഗാനത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് സംഗീതത്തെ സ്നേഹിക്കുന്ന ആസ്വാദകർക്കും കൂടാതെ യുട്യൂബ്, ഫേസ് ബുക്ക്, വാട്സ്ആപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ഗാനത്തിന് പ്രചാരം നൽകിയ എല്ലാ സുഹൃത്തുക്കൾക്കും സ്വിസ്സ് മലയാളീ മ്യൂസിക്കിനുവേണ്ടി ശ്രീ ബാബു പുല്ലേലി നന്ദി അറിയിച്ചു …