Association India Kerala Pravasi Switzerland World

ലോകം മുഴുവൻ നിശ്ചലമായിരിക്കുമ്പോൾ കർമ്മനിരതരായ ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർക്ക് 25.03.2020 ന് HF ന്റെ ഐക്യദാർഢ്യ പ്രഖ്യാപനം.

കൊറോണ വൈറസ് എല്ലാ പൈശാചിക ഭാവങ്ങളോടും ലോകത്താകമാനം സംഹാര താണ്ഡവമാടുകയാണ്‌. രാജ്യങ്ങളെല്ലാം തന്നെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയും അതിർത്തികളടച്ചും സുരക്ഷിത വലയത്തിലാണ്. കൊറോണ മൂലമുള്ള മരണസംഖ്യ ഇപ്പോഴും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ഫാക്ടറികളുമെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.

ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ ആ മാർഗ്ഗം സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശാനുസരണം ഭൂരിഭാഗം ജീവനക്കാരും വീടുകളിൽ ഒതുങ്ങിക്കൂടിക്കഴിയുന്നു, എന്നാൽ ആരോഗ്യരംഗത്തും അത്യാവശ്യ തൊഴിൽ മേഖലകളിലും നമ്മുടെ സഹോദരീ സഹോദരങ്ങൾ ഈ അപകടാവസ്ഥയിലും തങ്ങളുടെ ആരോഗ്യം കണക്കിലെടുക്കാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ സഹോദരീ സഹോദരൻമാർക്ക് ധൈര്യവും സപ്പോർട്ടും ഈ അവസരത്തിൽ കൊടുക്കുകയെന്നുള്ളത് നമ്മുടെ ഒരോരുത്തരുടേയും കടമയാണ്.

അവരുടെ സേവനസന്നദ്ധതയെ അഭിനന്ദിക്കാനും രോഗമുഖത്തെ അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ് ഒരു അവസരമൊരുക്കുകയാണ്.ആതുര സേവന രംഗത്ത് കർമ്മനിരതരായ നമ്മുടെ സഹോദരീ സഹോദരങ്ങൾക്ക് പിന്തുണയർപ്പിച്ചു കൊണ്ട് ഓരോരുത്തരും അവരവരുടെ വീടുകളിൽ 25.03.2020 അഞ്ചുമണിക്ക് ഒരു തിരി തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. We Support you, Our Prayers, God bless you ഇങ്ങനെ എന്തെങ്കിലും എഴുതിയ കടലാസ്‌ പിടിച്ചുകൊണ്ടോ ഫോട്ടോ എടുക്കാവുന്നതാണ്.

ഗ്രൂപ്പിൽ അംഗമായവർ ”ഐക്യദാർഢ്യഫോട്ടോ ”കൂട്ടായ്മയുടെ ഗ്രൂപ്പിൽ നേരിട്ടു പോസ്റ്റ് ചെയ്യാവുന്നതാണ് ….ഗ്രൂപ്പിൽ അംഗത്വമില്ലാത്തവർ ഗ്രൂപ്പിന്റെ ഫേസ്ബുക് പേജിൽ കമന്റായി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ താഴെക്കാണുന്ന ഏതെങ്കിലും വാട്ടസ്ആപ് നമ്പറിലേക്ക് ഫോട്ടോ പോസ്റ്റ് ചെയ്‌ത്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ ചെയ്യാവുന്നതാണ് .

ലോകജനതയെ കാക്കുന്ന ലോകമലയാളി നഴ്സുമാർക്ക് ഐക്യദാർഢ്യ ദിനം …പ്രാർത്ഥിക്കാം.. മാനസികപിന്തുണ നൽകാം…ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..

ഹലോ ഫ്രഡ്‌സ് ഗവേണിങ് ബോഡിക്കുവേണ്ടി

ജോജോ വിച്ചാട്ട് – +41 76 711 23 45
ബാബു വേതാനി – +41 78 789 88 32
ടോം കുളങ്ങര – +41 76 335 65 57
ജോസ് വള്ളാടിയിൽ
ജേക്കബ് മാളിയേക്കൽ
ടോമി തൊണ്ടാംകുഴി
ജെയിംസ് തെക്കേമുറി
വിൻസെന്റ് പറയംനിലം
ജയ്‌സൺ കരേടൻ
ഫൈസൽ കാച്ചപ്പള്ളി
അഗസ്റ്റിൻ പാറാണികുളങ്ങര