സൂറിച്ച്. ശാസ്ത്രത്തെയും ചരിത്രത്തെയും അധീകരിച്ച് സമകാലിക പ്രഭാഷണങ്ങൾ നടത്തിവരുന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം സ്വിറ്റ്‌സർലണ്ടിലും ഒരുക്കുന്നു.മെയ് 11 ന് വൈകുന്നേരം 5 മണിക്ക് സൂറിച്ച് സ്‌പ്രൈറ്റൻബാഹിലാണ് പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ വ്യക്തിയാണ് മലയാളികൾക്ക് പ്രിയങ്കരനായ സി.രവിചന്ദ്രൻ. കഴിഞ്ഞ വർഷം സുനിൽ.പി.ഇളയിടത്തിന്റെ പ്രഭാഷണം ഒരുക്കിയിരുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ഈ വർഷത്തെ പ്രഭാഷണത്തിനും ശേഷമുള്ള സംവാദത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതതായി ചങ്ങാതിക്കൂട്ടം അഡ്മിൻ അറിയിച്ചു.
നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും എന്നതായിരിക്കും പ്രഭാഷണ വിഷയം.സ്വിറ്റ്‌സർലണ്ടിലെ സാമൂഹ്യ മാധ്യമകൂട്ടായ്‌മയായ ചങ്ങാതിക്കൂട്ടമാണ് സി.രവിചന്ദ്രന്റെ പ്രഭാഷണം ഒരുക്കുന്നത്
ഏറെ ചർച്ച ചെയ്യപ്പെട്ട നവോത്ഥാനം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്പന്നമല്ലെന്നും യൂറോപ്യൻ മണ്ണിൽ ഉദിച്ചതും ലോകമെമ്പാടും വ്യാപാരിച്ചതുമായ നവീന ആശയമാണെന്നും അടിവരയിടുന്ന ഒരു ചർച്ച മലയാള സമൂഹത്തിന്റെ അഭിലാഷമായിരുന്നു.
പ്രവേശനം സൗജന്യമാണ്. പ്രഭാഷണത്തിന് ശേഷം കേരള റസ്‌റ്റോറന്റ് സൂറിച്ച് (കുട്ടൻ ) ഒരുക്കുന്ന ഗൃഹാതുരത്വമേകുന്ന എളിയ വിരുന്നും ഉണ്ടായിരിക്കും.ഭക്ഷണം ഒരുക്കുന്നതിന്റെ സൗകാര്യാർത്ഥം ഡൂഡിൽ ലിങ്കിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
Doodle: C.Ravichandran ,Talk and discussion.
Please add your name and family name to this list
doodle.com