സ്വിസ്സ് – കേരളാ വനിതാ ഫോറം കുടുംബാംഗങ്ങൾ ഡിസംബർ ഏഴ് രണ്ടായിരത്തി പത്തൊൻപത് ബാസലിലെ റൈനാഹിൽ ഒരുമിച്ചുകൂടിയപ്പോൾ സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, പ്രത്യാശയുടെ ക്രിസ്തുമസ്സ് സന്ദേശത്തൊടൊപ്പം സഹോദര്യത്തിന്റെ ഒരു അനുഭവം കൂടിയായി മാറി.
ഓർമ്മയിലെ ആ പഴയ പുൽകൂടും, പാതിരാ കുർബാനയും,
സുകൃതജപങ്ങളാൽ, പുണ്യ പ്രവർത്തികളാൽ ഉണ്ണിശോയെ സ്വീകരിക്കാൻ മനസ്സോരുക്കിയതുമൊക്കെയായ ഗ്രഹാതുരത്ത്യം നിറഞ്ഞു തുളുമ്പുന്നചില നുറുങ്ങു നിമിഷങ്ങൾ കൂടി ഈ ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സമ്മാനിക്കുകയുണ്ടായി.
ചിരിയും, ചിന്തയും, ഉല്ലാസവും നിറഞ്ഞ ഒരു മനോഹരമായ സായാഹ്നമായിരുന്നിത്.
സ്വിസ്സ്- കേരളാ വനിതാഫോറം പ്രസിഡന്റ് – ലീന കുളങ്ങര, സെക്രട്ടറി – അനു കിടങ്ങത്തുപറമ്പിൽ, ട്രഷറർ – ലിസി കാവുങ്കൽ, പി.ആർ.ഒ – റോഷൻ പുരയ്ക്കൽ, ഈവന്റ് കോർഡിനേറ്റേർസ് – ദീപ മാതൃ, അനി മരിയ സിറിയക്, എക്സീകൂട്ടിവ് അംഗങ്ങളായ ലെനി ഫിലിപ്പ്, പ്രീയ ജോസഫ്, ജസീന്ത ബാബു എന്നിവർ ഈ പരിപാടിക്ക് നേത്യത്വം വഹിച്ചു.
ശ്രീ. ടോം കുളങ്ങരയുടെ പാചക നൈപുണ്യം കൊണ്ടു സമ്പന്നമായിരുന്നു ഈ സായംസന്ധ്യ.
സ്വിസ്സ്-കേരളാ വനിതാ ഫോറം ഭാരവാഹികൾ എല്ലാവർക്കും ക്രിസ്തുമസ്സിന്റെ മംഗളങ്ങൾ ആശംസിക്കുന്നു.
For more photos please click https://photos.app.goo.gl/HPZiTHa4BfF2RtPn6
റിപ്പോർട്ട് – ആനിമരിയ സിറിയക്
PRO – റോഷൻ പുരയ്ക്കൽ