Association Pravasi Switzerland

സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.

Come together and Cook together  എന്ന സന്ദേശവുമായി സ്വിസ്സ് -കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റും, മലയാളിയുടെ മഹോത്സവമായ ഓണവും ഒരുമിച്ചു ചേർന്നപ്പോൾ ചിങ്ങമാസപുലരിയിൽ തിളങ്ങുന്ന ഒരു പോന്നോണമായി ഇതുതീർന്നു.


സെപ്റ്റബർ പതിനാലാം തിയതി, വിറ്റേഴ്സ് വില്ലിൽ ഒരുമിച്ചു ചേർന്ന ഞങ്ങൾ അവിയൽ, സാമ്പാർ, ഓലൻ തുടങ്ങി നിരവധി വിഭവങ്ങളുണ്ടാക്കിയും, കൂടാതെ ഓണപാട്ടും, തിരുവാതിരയും ഓണപ്പൂക്കളമൊരുക്കിയുമൊക്കെയായി ഈ മനോഹര ദിവസത്തിനു തിളക്കം കൂട്ടി.

നിരവധി രുചി മേളങ്ങളോടൊപ്പം, സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഒരു മലയാള സംസക്കാരത്തിന്റെ ഓർമ്മ കൂടിയായി മാറി ഈ ദിനം.

ഈ Cooking event ന് ഞങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി തന്ന കരേടൻ കുടുംബത്തിന് സ്വിസ്സ് - കേരളാ വനിതാ ഫോറത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
റിപ്പോർട്ട് - ആനിമരിയ സിറിയക്ക്
PRO - റോഷൻ പുരയ്ക്കൽ