Pravasi Switzerland

കഴിഞ്ഞ ദിവസം നിര്യാതയായ കുഴുപ്പിള്ളി മാളിയേക്കൽ ട്രീസ തോമസിന്റെ സംസ്കാര ചടങ്ങുകൾ മാർച്ച് 11 ഉച്ചയ്ക്ക് 1.30 ന് ( ഇന്ത്യൻ സമയം ) ചടങ്ങുകൾ ഓൺലെെൻ ആയി പങ്കെടുക്കാവുന്നതാണ് .

സ്വിറ്റസർലണ്ടിലെ ഷഫൗഹുസൻ / സൂറിച് നിവാസികളായ പോളച്ചൻ / അഗസ്റ്റിൻ മാളിയേക്കലിന്റെ പ്രിയ മാതാവ് കുഴുപ്പിള്ളി മാളിയേക്കൽ ട്രീസ തോമസിന്റെ സംസ്കാര ചടങ്ങുകൾ നാളെ മാർച്ച് 11 ഉച്ചയ്ക്ക് 1.30 ന് ( ഇന്ത്യൻ സമയം ) കുഴുപ്പിള്ളി സെൻറ് അഗസ്റ്റിൻ ദേവാലയത്തിൽ നടത്തപ്പെടുന്നു .സംസ്‌കാര ചടങ്ങുകളിൽ ഓൺലെെൻ ആയി പങ്കെടുക്കാവുന്നതാണ് .

സ്വിറ്റ്സർലൻഡ് -ഷഫ്ഹൗസനിൽ താമസിക്കുന്ന പോളച്ചൻ മാളിയേക്കലിന്റെയും, സൂറിച്ചിൽ താമസിക്കുന്ന അഗസ്റ്റിൻ മാളിയേക്കലിന്റെയും പ്രിയ മാതാവ് ശ്രീമതി ട്രീസാ മാളിയേക്കൽ (89) ഇന്ന് രാവിലെ നിര്യാതയായി.പരേതനായ കുഴിപ്പള്ളിൽ തോമസ് മാളിയേക്കലിന്റെ ഭാര്യയായ ശ്രീമതി ട്രീസ തോമസ് തൃപ്പൂണിത്തുറ വിലങ്ങാടൻ കുടുംബാഗമാണ് .

മക്കൾ : ആലിസ് (റിട്ടയർ ഹെഡ്മിസ്ട്രസ്സ് ) , പോളച്ചൻ ( സ്വിറ്റ്സർലൻഡ്) , വക്കച്ചൻ ( പർച്ചേസ് മാനേജർ ,ദുബായ് ) , മേരിക്കുട്ടി ( റിട്ടയർ കെഎസ്എഫ്ഇ മാനേജർ ) , ബേബി ( ഇറ്റലി ) , ലീന , ആൻറണി (കാനഡ ) , അഗസ്റ്റിൻ ( സ്വിറ്റ്സർലൻഡ് ) , പരേതനായ ജോയി .

മരുമക്കൾ : മാത്യു ഊക്കൻ ( റിട്ടയർ എൻ.എ. ഡി ) , ബീന ചെല്ലക്കുളം ( സ്വിറ്റ്സർലൻഡ് ) , സുമ മാവേലിൽ , ചാക്കോ മാളിയേക്കൽ ( റിട്ടയർ മാനേജർ ഓറിയൻറൽ ഇൻഷുറൻസ് ) , റാണി പെരിങ്ങാരപിള്ളി ( ഇറ്റലി ) , ജോർജ് മുളവരിക്കൽ , ട്വിങ്കിൾ ചിങ്ങിണിമറ്റം ( കാനഡ ) , ഷൈനി തെക്കുംതല ( സ്വിറ്റ്സർലൻഡ് ).

സംസ്കാരച്ചടങ്ങുകൾ പിന്നീട് കുഴിപ്പിള്ളി സെൻറ് അഗസ്റ്റിൻ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് .

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്‌തു .