India National

ഡൽഹിയിൽ എസ്.ഐയെ മർദിച്ച സ്ത്രീകൾ അറസ്റ്റിൽ

ഡൽഹി സൗത്ത് രോഹിണി ഏരിയയിലെ പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ഇവർ സബ് ഇൻസ്‌പെക്ടറെ മർദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അൽക്ക, ഹേംലത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കലാപം സൃഷ്ടിച്ച കുറ്റത്തിന് മഹേഷ് ബർവ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യമാരാണെന്ന് അവകാശപ്പെട്ടുന്ന രണ്ട് സ്ത്രീകളാണ് എസ് ഐയെ മർദിച്ചത്. സ്ത്രീകൾ സബ് ഇൻസ്‌പെക്ടറെ മർദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മറ്റൊരു ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോണും യുവതികൾ തകർത്തു.

സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.