National

ചെരുപ്പ് വാങ്ങാൻ പണമില്ല, ചുട്ടുപൊള്ളുന്ന റോഡിലൂടെ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി മക്കൾക്കൊപ്പം നടക്കുന്ന ഒരമ്മ

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. കനത്ത ചൂടിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചുട്ടുപൊള്ളുന്ന റോഡിലൂടെ നടക്കുന്ന മക്കൾക്ക് ചെരുപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി നൽകിയിരിക്കുകയാണ് ഒരമ്മ. മെയ് 21ന് പ്രാദേശിക മാധ്യമപ്രവർത്തകൻ ഇൻസാഫ് ഖുറേഷി പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ ഒരു ആദിവാസി സ്ത്രീയും മക്കളും […]

National

എയര്‍ ഇന്ത്യ വിമാനത്തില്‍ അതിക്രമം; യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സഹയാത്രികൻ

എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്കുമേൽ സഹയാത്രികന്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്.എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണം. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയെന്നും ആരോപണം. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. യാത്രക്കാരി […]

World

ലോകത്ത് എല്ലാ 11 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു : യുഎൻ

ലോകത്ത് എല്ലാ പതിനൊന്ന് മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഒരു വനിതയോ പെൺകുട്ടിയോ, പങ്കാളിയാലോ അടുത്ത കുടുംബംഗത്താലോ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. സ്ഥിതി വിവരങ്ങളെ ഉദ്ധരിച്ച് യു.എൻ സെക്രറി ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 15-49 നും ഇടയിൽ പ്രായമുള്ള എല്ലാ 10 വനിതകളിലും ഒരാൾ ലൈംഗിക-മാനസ്സിക അതിക്രമങ്ങളുടെ ഇരയാണ്. കോറോണാ വ്യാപനത്തിന് ശേഷം 4 ൽ 1 വനിതയും കുടുംബ പ്രശ്‌നങ്ങൾ നേരിടുന്നവരാണെന്നും യു.എൻ പറയുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളും വനിതകളുടെ അവകാശങ്ങൾക്കായുള്ള അവബോധം സ്യഷ്ടിക്കാൻ 50 […]

Kerala

അറപ്പുളവാക്കും വിധം സംസാരിച്ചു; ശരീരത്തില്‍ സ്പര്‍ശിച്ചു, ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി

മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്. ‘നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും സന്ധ്യ […]

World

ലോക മുത്തശ്ശി വിടവാങ്ങി; അന്ത്യം 119 ആം വയസ്സിൽ

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്‌തിയായിരുന്ന ജാപ്പനീസ്‌ വയോധിക 119-ാം വയസില്‍ അന്തരിച്ചു. കെയ്‌ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ്‌ വിടവാങ്ങിയത്‌. കഴിഞ്ഞ 19-നായിരുന്നു അന്ത്യം. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതിയിലായിരുന്ന തനാക്ക നഴ്‌സിങ്‌ ഹോമിലാണു കഴിഞ്ഞിരുന്നത്‌. 2019-ലാണ്‌ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളായി ഗിന്നസ്‌ വേള്‍ഡ്‌ റെക്കോഡ്‌സ്‌ തനാക്കയെ അംഗീകരിച്ചത്‌. കഴിഞ്ഞവര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സ്‌ ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയാകണമെന്ന്‌ തനാക്ക ആഗ്രഹിച്ചിരുന്നു. ചക്രക്കസേരയിലിരുന്ന്‌ ദീപശിഖ വഹിക്കണമെന്ന അവരുടെ ആഗ്രഹത്തിനു കൊവിഡ്‌ വ്യാപനം വിലങ്ങുതടിയായി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുകുവോക മേഖലയില്‍ […]

India National

ഡൽഹിയിൽ എസ്.ഐയെ മർദിച്ച സ്ത്രീകൾ അറസ്റ്റിൽ

ഡൽഹി സൗത്ത് രോഹിണി ഏരിയയിലെ പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ഇവർ സബ് ഇൻസ്‌പെക്ടറെ മർദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അൽക്ക, ഹേംലത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപം സൃഷ്ടിച്ച കുറ്റത്തിന് മഹേഷ് ബർവ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യമാരാണെന്ന് അവകാശപ്പെട്ടുന്ന രണ്ട് സ്ത്രീകളാണ് എസ് ഐയെ മർദിച്ചത്. സ്ത്രീകൾ സബ് ഇൻസ്‌പെക്ടറെ മർദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മറ്റൊരു ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോണും […]

International

’20 വർഷം മുൻപുള്ളവരല്ല ഞങ്ങൾ’; കാബൂൾ തെരുവിൽ പ്രതിഷേധവുമായി സ്ത്രീകൾ

താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. (Women Kabul march rights) അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി […]

Kerala

എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്. വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. സംഭവത്തില്‍ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി […]

Kerala

യോഗ്യത ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷയുടെ പേരിൽ ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി

യോഗ്യത ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷയുടെ പേരിൽ ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി. രാത്രി കാലങ്ങളിൽ ജോലി ചെയ്യണമെന്ന നിബന്ധനയുടെ പേരിൽ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളെ ഒരു ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് അനു ശിവരാമൻ്റെ ബെഞ്ച് നിരീക്ഷിച്ചു. കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ സേഫ്റ്റി വിഭാഗത്തിലെ എൻജിനിയറിങ് ട്രെയിനി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തെരേസ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി സേഫ്റ്റി ഓഫീസർ തസ്തികയിലെ നിയമനത്തിന് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് വിഞ്ജാപനം ചെയ്തതിനെതിരെയായിരുന്നു ഹർജി. […]