കഥ ഇതുവരെ. ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.ഫ്രെയ്സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ റസിഡൻറ് ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത് ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് […]
സ്വിറ്റ്സർലൻഡ് -ബേണിൽ താമസിക്കുന്ന ജിൻസൺ പകലോമറ്റത്തിന്റെ ഭാര്യ ടെസ്സിയുടെ പിതാവ് ജേക്കബ് മാത്യു (ചാക്കോച്ചൻ )കൊട്ടാരത്തിൽ മുട്ടുചിറ ,കോട്ടയം ഇന്ന് ( 09 .02 ) നിര്യാതനായി … സംസ്കാര കർമ്മങ്ങൾ പിന്നീട് . പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .
2019 ഒക്ടോബർ 20 ന് സ്വിറ്റ്സർലൻഡ് പാർലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ സൂറിച്ച് കൺടോണിൽ നിന്നും നിക് ഗുഗ്ഗർ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിൽ മലയാളികളും ആഹ്ളാദത്തിലാണ്. സ്വിസ്സ് പൗരത്വം നേടിയശേഷം മലയാളികളിൽ ചിലരെങ്കിലും ആദ്യമായി വോട്ടുചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയതെന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാവില്ല. അതിനു പ്രേരകശക്തിയായത് മലയാളത്തിന്റെ വേരുകളുള്ള നിക് ഗുഗ്ഗറുടെ സ്ഥാനാർഥിത്വം ആയിരുന്നു. ഉടുപ്പിയിലെ ആശുപത്രിയിൽ ജനിച്ചപ്പോൾ തന്നെ അനാഥനായ നിക് അക്കാലത്ത് കേരളത്തിൽ ജോലി ചെയ്തിരുന്ന സ്വിസ്സ് ദമ്പതികളുടെ മകനായി മാറി. നാല് […]