അങ്കമാലി തേക്കെത്തല പൗലോസ് ഭാര്യ മേരി 82 വയസ്സ് ,ഇന്ന് 12.15 ( ഇന്ത്യൻ സമയം ) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഏറെ ദുഖ ത്തോടെ അറിയിക്കുന്നു . സ്വിറ്റസർലണ്ടിലെ സൂറിച് നിവാസി റെനി കുരുതുകുളങ്ങരയുടെ മാതാവാണ് പരേത .
സംസ്കാരകർമ്മങ്ങൾ നാളെ ശനിയാഴ്ച ( 27.02.2021 )രാവിലെ പത്തുമണിക്ക് കൊരട്ടി തിരുമുടിക്കുന്നു ലിറ്റിൽ ഫ്ളവർ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ.
പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സാമുദായിക കൂട്ടായ്മകൾ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികളർപ്പിക്കുകയും ചെയ്തു .