Related News
ശ്രീമതി മറിയാമ്മ താക്കോൽക്കാരൻ നിര്യാതയായി .ശ്രീ ബെന്നി താക്കോൽക്കാരൻ ,ശ്രീമതി ശോശാമ്മ കാരിക്കോട്ടിൽ,ശ്രീമതി ജാൻസി ഓലാട്ടുപ്പുറം എന്നിവരുടെ മാതാവാണ് പരേത.
തൃശൂർ ,പുതുച്ചിറ ശ്രീമതി മറിയാമ്മ താക്കോൽക്കാരൻ (92 ) ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം ആറു മണിക്ക് നിര്യാതയായി . ശ്രീ ബെന്നി താക്കോൽക്കാരൻ ,ശ്രീമതി ശോശാമ്മ കാരിക്കോട്ടിൽ,ജാൻസി ഓലാട്ടു പ്പുറം എന്നിവർ പരേതയുടെ മക്കളും സോജൻ ഓലാട്ടുപ്പുറം ,പുഷ്പ്പം താക്കോൽക്കാരൻ എന്നിവർ മരുമക്കളുമാണ് . സംസ്കാര കർമ്മങ്ങൾ പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസെഫ് ദേവാലയത്തിൽ വെച്ച് പിന്നീട് നടത്തുന്നതാണ് ..പരേതയുടെ വേർപാടിൽ അനുശോചനകളും ,പ്രാർത്ഥനയും ..
ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ്: പ്രിയപ്പെട്ടവന്റെ വിയോഗം ഇനിയും അറിയാതെ ആതിര
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയപ്പെട്ടവന്റെ വിയോഗം ഇനിയും അറിയാതെ, ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്റെ വിയോഗ വാര്‍ത്ത ഇനിയും ആതിരയെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് 29 കാരനായ നിധിന് ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. […]
ഡിസൈനർ കേക്ക് നിർമാണം – റ്റിൽജാസ് കേക്ക് വേൾഡ് സൂറിച്ചിൽ അവസരമൊരുക്കുന്നു .ആദ്യ കോഴ്സിന് മികച്ച പ്രതികരണം .
ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും… ഈ കേക്ക് നിർമ്മാണം സ്വായത്തമാക്കുവാൻ റ്റിൽജാസ് വേൾഡ് കേക്ക് സൂറിച്ചിൽ അവസരമൊരുക്കുന്നു . റ്റിൽജാസ് കേക്ക് വേൾഡിന്റെ ബാനറിൽ സ്വിസ്സിൽ ആദ്യമായി മലയാളത്തിൽ കേക്ക് കോഴ്സ് ഒരുക്കിക്കൊണ്ട് റ്റിൽജ പാറപ്പുറത്ത് തന്റെ ബേക്കിങ് കരിയറിൽ പുതിയൊരു നാഴികക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച (23.03.19) സൂറിച്ചിലെ […]