സ്വിറ്റ്സർലണ്ടിലെ ആദ്യകാല മലയാളിയും വിന്റെർത്തൂർ നിവാസിയും എല്ലാവർക്കും സുപരിചിതനുമായിരുന്ന ശ്രീ അഗസ്റ്റിൻ കളപ്പുരയ്ക്കൽ (68 ) ഇന്ന് (12 .02 ) വെളുപ്പിനെ 3.30ന് നമ്മളിൽ നിന്നും വേർപിരിഞ്ഞു.കുറച്ചു കാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു പരേതൻ .തൃശൂർ ജില്ലയിലെ മാളയാണ് പരേതന്റെ സ്വദേശം .
ഭാര്യ ഡോറിസും മക്കൾ സ്വപ്നയും ,സന്തോഷും മറ്റു ബന്ധുമിത്രാദികളും പരേതന് അശ്രുപൂജയേകി . .റോയി കളപ്പുരക്കൽ ,സെബാസ്റ്റ്യൻ കളപ്പുരക്കൽ എന്നിവർ പരേതന്റെ സഹോദരങ്ങൾ ആണ് ..
ഈ വിയോഗം ഏവരേയും നൊമ്പരപ്പെടുത്തുന്നുവെങ്കിലും ജീവിതത്തിലുടനീളം നമ്മോടു കാണിച്ച നിഷ്കളങ്കമായ സ്നേഹവും വാത്സല്യത്തോടെയുള്ള പെരുമാറ്റവും അടിയുറച്ച വിശ്വാസത്തിലുന്നിയുള്ള ബോധ്യങ്ങളും സഹജീവികളോടു കാണിച്ച വിശ്വസ്തതയും ആത്മാർത്ഥതയും നമുക്ക് ഒരിക്കലും മരിക്കാത്ത ഓർമ്മകളാണ്.
സന്ദർശനത്തിനും ,പരേതന് അശ്രുപൂജയർപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഷാഫ്ഹുസനിലെ ഫ്രീഡോഫിൽ ഒരുക്കുന്നതാണ് ..സംസകരകർമ്മങ്ങളും മറ്റു വിശദവിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്
പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്ക്കാരിക സംഘടനകൾ ബന്ധുമിത്രാദികളെ അനുശോചനമറിയിക്കുകയും വേർപാടിൽ കുടുംബത്തിനുള്ള ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു .
![](https://i0.wp.com/malayalees.ch/wp-content/uploads/2021/02/augu-3.jpg?resize=640%2C918&ssl=1)