Health Pravasi Switzerland

ക്ളാഗൻഫുർട്ടിൽ നടന്ന ആദ്യ നേഴ്സിങ് കോൺഫെറെൻസിസിൽ പ്രബന്ധം അവതരിപ്പിച്ച് വിയന്ന മലയാളി ജോബി ആന്റണി…

യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ആരോഗ്യരംഗത്തെ പോരാളികളുടെ കുറവ്. ജർമൻ സംസാരഭാഷ ആയിരിക്കുന്ന രാജ്യങ്ങളിൽ നഴ്സുമാരുടെയും ഡോക്ടർമാരുടെയും അഭാവം കാരണം ഹെൽത്ത്കെയർ സ്ഥാപനങ്ങൾ പൂട്ടിപോകുന്ന സാഹചര്യം വരെയുണ്ട്.

ഇവിടെയാണ് ജോബിയുടെ പ്രബന്ധത്തിന്റെ പ്രസക്തി: “Pflegekräfte aus Drittländern als Lösung für den Fachkräftemangel in Europa?“ എന്നതായിരുന്നു വിഷയം. ഇംഗ്ലീഷ്> “Nurses from third countries as a solution to Europe’s shortage of skilled workers”

ഹെൽത്ത്കെയർ മേഖലയിൽ പഠിപ്പിക്കുകയും, റിക്രൂട്ടിങ് ഗൈഡൻസും, കരിയർ മെന്ററിങ്ങും നടത്തുന്ന ജോബി ശരിക്കും പറഞ്ഞാൽ മാതൃരാജ്യത്തെയും, യുറോപ്പിനെയും ഒരു പോലെ സഹായിക്കാൻ ഉതകുന്ന പോംവഴികളാണ് പൂർണ്ണമായും ജർമൻ ഭാഷയിൽ അവതരിപ്പിച്ച ഈ പ്രബന്ധത്തിലൂടെ മുന്നോട്ടുവച്ചത്.


നേഴ്സിങ് പഠിക്കുക, സ്തുത്യർഹമായ ജോലി ചെയ്യുക എന്നതു കൂടാതെ നേഴ്സിങ് രംഗത്തു വിവിധ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരം ഗവേഷണങ്ങൾ നേഴ്സിങ്ങിനെ ശാസ്ത്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളുമായി കൂട്ടിയോജിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ഏഴാം തീയതി ഓസ്ട്രിയയിലെ കരീന്ത്യയുടെ തലസ്ഥാനമായ ക്ളാഗൺഫുർട്ടിൽ അത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഓസ്ട്രിയയിലെ നഴ്സിംഗ് മേഖല നേരിടുന്ന വിവിധ കാര്യങ്ങളെക്കുറിച്ചു വിവിധ മേഖലകളിൽ പരിജ്ഞാനമുള്ളവരുടെ പ്രബന്ധങ്ങളും നടന്നിരുന്നു. അസാധാരണമായ ജോലിസമ്മര്ദ്ദം ആരോഗ്യത്തെ എപ്പോൾ ബാധിക്കുന്നു, മാറ്റങ്ങളുടെ ഈ കാലഘട്ടത്തിൽ ജീവനക്കാരെ എങ്ങനെ നിലനിർത്താം, വികസിപ്പിക്കാം, ഭാവിയിൽ ആര് നമ്മളെ പരിചരിക്കും?, യൂറോപ്യൻ യൂണിയന് പുറത്തുനിന്നു നേഴ്സുമാരെ കൊണ്ടുവന്നു ഇവിടെയുള്ള നഴ്സുമാരുടെ അഭാവം എങ്ങനെ കുറയ്ക്കാം, നേഴ്സുമാർ സോഷ്യൽ മീഡിയായിൽ പ്രാവീണ്യമുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്? മുതലായ വിഷയങ്ങളിലായിരുന്നു ചർച്ചകൾ നടന്നത്.

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നഴ്സുമാരുടെ സവിശേഷതകളും, യൂറോപ്പിൽ 5 -6 പതിറ്റാണ്ടുകളായി ഇന്ത്യൻ നഴ്സുമാർ നടത്തിവരുന്ന ആതുരസേവന മാതൃകളും, യുറോപ്പിനെയും പ്രത്യേകിച്ച് ഓസ്ട്രിയായെയും അലട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ shortage of skilled workers (വൈദഗ്ദ്ധ്യം ഉള്ള ആതുരശുശ്രൂഷകരുടെ വൈരള്യം) തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ജോബി സംസാരിച്ചു.
കരിന്ത്യൻ നേഴ്സ് ഡയറക്ട്ടേഴ്സ് അസോസിയേഷനും, ഓസ്ട്രിയൻ ഹെൽത്ത് ആൻഡ് നഴ്സിംഗ് അസോസിയേഷനുമായിരുന്നു കോണ്ഫറൻസിന്റെ മുഖ്യപ്രയോജകർ.

നമ്മുടെ ഇടയിൽ നിന്നുതന്നെ ഉണ്ടാകുന്ന ഇത്തരം പ്രബന്ധങ്ങളും ഗേവഷണങ്ങളുമാണ് നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി തീരുന്നത്. കൂടുതൽ പേരെ സഹായിക്കാൻ ജോബിക്ക് ഇടവരട്ടെ എന്നാശംസിക്കുന്നു.

വാർത്ത (ജർമ്മൻ)>>>> https://pflege-professionell.at/at-grandioser

എൺപതുകളിൽ വിയന്നയിൽ എത്തി നഴ്സിംഗ് മേഖലയിൽ വിയന്ന സിറ്റി അധികൃതരുടെ കീഴിലുള്ള ഒരു സ്ഥാപനത്തിൽ 40 വര്ഷം പൂർത്തിയാക്കി വിരമിച്ചു ഓസ്ട്രിയയിൽ ജീവിക്കുന്ന ഏലിയാമ്മ (മോളമ്മ) പഞ്ഞിക്കാരന്റെ ആവേശമുണർത്തുന്ന അനുഭവസാക്ഷ്യങ്ങൾ ജോബി ചർച്ചയിൽ വീഡിയോയിലൂടെ കാണിച്ചു പ്രതിപാദിച്ചത് കോൺഫെറൻസ് അംഗങ്ങൾ എല്ലാവരും വളരെ ഹൃദ്യമായി കൈയടിച്ചു സ്വീകരിച്ചു.

വീഡിയോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാം >> https://www.youtube.com/watch?v=XK0h6Oa4lcA

റിപ്പോർട്ട് – Varghese Panjikaran