സൂറിച് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം ഒക്ടോബര് ഒൻപതിന് വേടൻസ് വില്ലിലെ സ്പോർട് ഹാളിൽ സംഘടിപ്പിച്ച നാലാമത് വോളീബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.പതിനെട്ടു ടീമിനെ അണിനിരത്തി നൂറ്റിനാല്പത്തിനാല് യുവപ്രതിഭകളെ കോർട്ടിലിറക്കി സംഘടിപ്പിച്ച ടൂർണമെന്റ് സംഘാടകമികവിൽ മികവുറ്റതാക്കി .
സ്വിറ്റസർലണ്ടിലെ പതിനെട്ടു പ്രമുഖ ടീമുകൾ വാശിയോടെ മത്സരത്തിനിറങ്ങിയ വോളീബോൾ ടൂർണമെന്റിൽ തൊമ്മനും മക്കളും ടീമാണ് കപ്പ് കരസ്ഥമാക്കിയത് . തൊമ്മനും മക്കൾക്കും വേണ്ടി Anita Mangalathu ,Steffi Valianilam,Felicia Chirapurattu ,Fiona Kottarathil ,Jackson Kallickal,Jojo Kallickal, Phil Mattam ,Fabio Kottarathil എന്നിവർ ജെഴ്സിയണിഞ്ഞു .
രണ്ടാം സ്ഥാനത്തിനായുള്ള മത്സരത്തിൽ Los Smashos ടീം വിജയകിരീടം നേടി …ടീമിനായി കളത്തിലിറങ്ങിയവർ ..Anton Nagaroor ,Jevin Pannarakunnel ,Jesna Pannarakunnel ,Edwin Thazhathukunnel ,Sunil Babu ,Judy Nagaroor ,Glory Moongamackal ,Stina Maliakal എന്നിവരാണ് .
മൂന്നാം സ്ഥാനം ടീം Tommy Gang കരസ്ഥമാക്കി …Sandra Pannarakunnel,Dhiya Kalapurayil,Jesvy Kalapurayi,Christon Nagaroor,Rinson Mankudiyil (C) ,Sandhya Babu ,Sivitha Manjaly ,Albert Thottiyil എന്നിവർ ടീമിനു വേണ്ടി മത്സരം കാഴ്ചവെച്ചു .
ടൂർണമെന്റിലെ മികവുറ്റ കളിക്കാരനായി ജാക്സൺ കള്ളിക്കലും ,കളിക്കാരിയായി അലീനാ പള്ളിക്കുടിയിലും തെരഞ്ഞെടുക്കപ്പെട്ടു ..
മികവുറ്റ സംഘാടനത്താലും, പരിചിതരായ റഫറീമാരാലും നിയന്ത്രിക്കപ്പെട്ട വോളീബാൾ ടൂർണമെന്റ് കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. രാവിലെ എട്ടുമണിക്ക് തുടക്കമിട്ട ടൂർണമെന്റ് സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റിക്കുവേണ്ടി ബഹുമാനപെട്ട ഫാദർ തോമസ് പ്ലാപ്പള്ളി ഉൽഘാടനം ചെയ്തു .തുടർന്ന് നടന്ന മത്സരങ്ങൾക്കു ആശംസയേകി സീറോ മലബാർ കമ്മ്യൂണിറ്റി കോഓർഡിനേറ്റർ ഫാദർ സെബാസ്റ്റിയൻ തയ്യിലും യൂത്ത് കോഓർഡിനേറ്റർ ഫാദർ ഡെന്നിയച്ചനും സംസാരിച്ചു വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഇറ്റലിയിൽ നിന്നും അതിഥിയായി എത്തിയ ബഹുമാനപെട്ട പ്രകാശ് അച്ഛൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
സ്വിറ്റസർലണ്ടിലെ രണ്ടാം തലമുറ സംഘാടകമികവിൽ വേറിട്ട ചരിത്രമാണ് രചിക്കുന്നത് നാലാമത് നടത്തിയ ഈ ടൂർണമെന്റിലൂടെ …ടൂർണമെന്റിൽ നിന്ന് സമാഹരിക്കുന്ന ചെറിയ വരുമാനം നാട്ടിൽ അവശത അനുഭവിക്കുന്ന അശരണർക്കു നൽകിയാണ് സംഘാടകർ മാതൃകയാകുന്നത് .
വിജയികൾക്കും അതോടൊപ്പം വോളീബോള് പ്രേമികൾക്ക് ആവേശം പകർന്നു കുറ്റമറ്റതായ സംഘാടകമികവിലൂടെ ടൂർണമെന്റിന് കളമൊരുക്കിയ ഓർഗനൈസേർസ് ആയ Aleena Moonjeli,Anju Mlavil,Bella Thamarasseril,Royce Manavalan,Shino Valiyaveettil എന്നിവർക്ക് അഭിനന്ദനങ്ങൾ .. ..