മിന്നൽ മുരളിയിലെ ‘ഉയിരേ’ എന്ന ഹിറ്റ് ഗാനത്തിന് കവർ വേർഷനുമായി സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക റോസ് ബെന്നും കൂടെ നാട്ടിൽ നിന്നും അതുൽ സെബാസ്റ്റിയനും..
പാട്ടിന്‍റെ ആത്മാവ് അറിഞ്ഞുള്ള ആലാപനമാണ് ഇരുവരും ഈ കവർ വേർഷനിലൂടെ സംഗീതാസ്വാദകർക്കു സമ്മാനിച്ചിരിക്കുന്നത് …
നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ‘മിന്നൽ മുരളി’ തരംഗമായിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം സിനിമയിലെ രംഗങ്ങളും ബ്രില്ല്യൻസുകളുമൊക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ്. കൂട്ടത്തിൽ ‘ഉയിരേ’ എന്ന പാട്ടും ഏറെ ചർച്ചയാകുന്നുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാന്‍റെ മ്യൂസിക് മാജികിലുള്ള ഉയിരെ സോംഗ് റിപ്പീറ്റ് മോഡിലുമാണ്.
സിനിമയുടെ ഒരു പീക് പോയിന്‍റിൽ ഈ പാട്ടിനുള്ള പ്രസക്തി സിനിമ കണ്ടവർക്ക് പെട്ടെന്ന് മനസ്സിലാകും. മനു മഞ്ജിത്ത് വരികളെഴുതി ഷാൻ റഹ്മാൻ ഈണമിട്ട ഗാനം പാടിയിരിക്കുന്നത് നാരായണി ഗോപനും മിഥുൻ ജയരാജുമാണ്.
Text
ഉയിരേ, ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോകെ
വാഴ് വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ കൂടെ കാവലായി കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
Oho-ho-oo-oo-o
Oho-ho-oo-oo-o
Oho-ho-oo-oo-o
Oho-ho-oo-oo-o
മേഘം വാനിലെങ്കിലും
ദൂരെ ദൂരെ മാഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ
മഴയായി വീണ്ടും പെയ്തിറങ്ങുമേ
ഉലകിതിനോടും പൊരുതിടുമിനി ഞാൻ
നിന്നെ നേടാനഴകേ
ഇവളിനി നിന്നിൽ കലരുകയായി
ഒരു നദിയായി നാം ഒഴുകാം
മിഴിയിൽ(നീയേ, നീയേ)
നീയേ(നീയേ, നീയേ)
നീയേ(നീയേ, നീയേ)
നീയേ
Oho-ho-oo-oo-o
Oho-ho-oo-oo-o
ഉയിരേ ഒരു ജന്മം നിന്നെ(ഉയിരേ, ജന്മം നിന്നെ)
ഞാനും അറിയാതെ പോകെ(അറിയാതെ പോകെ)
വാഴ് വിൽ കനലാളും പോലെ(വാഴ് വിൽ)
ഉരുകുന്നൊരു മോഹം നീയേ(നീയേ, മോഹം നീയേ)
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ(നിലവാകാം)
നിലവാകാം, നിഴലാകാം(നിഴലാകാം, നിലവാകാം, നിഴലാകാം)
മണ്ണടിയും നാൾ വരെ, കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം(കണ്ണേ)
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ