കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്.പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം പാർലമെന്റ് മാർച്ച് നടത്തും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും.
Related News
ബി & ടി മ്യൂസിക്കിന്റെ “ദിവ്യതാരകം ” ഡിസംബർ ഒന്നിന് സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിലേക്ക്
ഡിസംബറിലെ കുളിർമയിൽ ലോകം ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങുമ്പോൾ, സ്വിറ്റസർലണ്ടിലെ പ്രവാസി മലയാളികളുടെ ഒരു കലാ സംരംഭം പ്രേക്ഷകരുടെ ആസ്വാദനത്തിനായി ഒരുങ്ങിയിരിക്കുന്നു .ഈ ഭക്തിഗാന വീഡിയോ ആൽബം ഡിസംബർ ഒന്നാം തീയതി സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യുന്നു.ബി & ടി മ്യൂസിക്കിന്റെ ബാനറിൽ ആണ് “ദിവ്യതാരകം ”എന്ന വീഡിയോ ആൽബം ജനഹൃദയങ്ങളിലേക്കെത്തുന്നത് ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ഒരുക്കിയ ആല്ബത്തിന്റെ ദൃശ്യാവിഷ്കാരം സ്വിറ്റസർലണ്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള […]
ഓസേപ്പ് പറോക്കി ,മാള നിര്യാതനായി -സൂറിച് നിവാസി റൂബൻ പറോക്കിയുടെയും വിയന്ന നിവാസി ബേബി പറോക്കിയുടെയും പിതാവാണ് പരേതൻ .
സുറിച്ച് നിവാസി ശ്രീ റൂബൻ പറോക്കിയുടെയും, വിയന്ന നിവാസി ബേബി പറോക്കിയുടെയും വത്സല പിതാവ് ശ്രീ ഓസേപ്പ് പറോക്കി നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു…. പരേതൻ്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാഗങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു…
ഫ്ലേഗേ(നഴ്സിംഗ്) ഇനിഷേറ്റിവിന് കൈരളീ പ്രോഗ്രെസിവ് ഫോറത്തിന്റെ അകമഴിഞ്ഞ പിന്തുണ .. ,വിപുലമായ കാമ്പയിനുമായി ഈ ആഴ്ച്ച മുതൽ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലൻഡും …ജോസ് വളളാടിയിൽ
നവം 28 ന് മൂന്നു വിഷയങ്ങളിൽ സ്വിസ് ജനതഹിത പരിശോധന നടത്തുകയാണ്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് Nursing initiative ആണ്. ആശുപത്രികളെയും നേഴ്സിംഗ് മേഖലയെയും പറ്റി കൂടുതൽ ചിന്തിക്കുവാനും ഈ മേഖലയുടെ പ്രാധാന്യം ബോധ്യപ്പെടുവാനും കോവിഡ് കാലം കാരണമായിട്ടുണ്ട് .കോവിഡ് വ്യാപനത്തിന് മുൻപ് 2017 ലാണ് ഒപ്പു ശേഖരണം നടത്തി സർക്കരിന് മുൻപാകെ എത്തിയത്. കോവിഡ് ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഈ വർഷം ചർച്ച ആകുമായിരുന്നില്ല. വൻ ഭൂരിപക്ഷത്തിൽ ഈ വിഷയം പാസാകുമെന്നാണ് ഇപ്പോഴത്തെ അഭിപ്രായ […]