Association Pravasi Switzerland

ജൂൺ നാല് ,അഞ്ച് ദിവസങ്ങളിലായി സൂറിച്ചിൽ അരങ്ങേറുന്ന കേളി അന്താരാഷ്ട്ര കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.

ഭാരതത്തിന്റെ സമ്പന്നമായ കലാ-സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായകലാവിഷ്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയുടെ 17 മത് കേളി ഇന്റർനാഷണൽ കലാമേളക്ക്2022 June 4-5 തീയതികളിൽ സൂറിച്ചിലെ Fehraltorf ൽ തിരശീല ഉയരും.


പ്രസംഗം, ഡാൻസ്, മോണോആക്ട്, ഫാൻസിഡ്രസ്, തുടങ്ങി വിവിധ കലാമത്സരങ്ങൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അടുത്ത രണ്ടു ദിവസങ്ങളിൽ അരങ്ങേറും.പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാവുന്ന ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി, ഓപ്പൺപെയിൻറിംഗ് തുടങ്ങിയവ ഈ വർഷത്തെയും
പ്രത്യേകതകളാണ്.

ഓപ്പൺ പെയിൻറിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ETT Holidayട Switzerland സ്പോൺസർ ചെയ്യുന്ന മനോഹരമായ ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.ഏറ്റവും നല്ല ഷോർട്ട്ഫിലിമിന് പ്രോസിഗ്രൂപ്പ് ഓസ്ട്രിയ സ്പോൺസർ ചെയ്യുന്ന ട്രോഫിയും 35,000 രൂപയും സമ്മാനമായി നൽകും. രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് പ്രോസിഗ്രൂപ്പ് നൽകുന്നട്രോഫികളും ലഭിക്കുന്നതാണ്.

മഹാമാരിക്കിടയിലും 300 ലതികം രെജിസ്ട്രേഷനുമായി വീണ്ടും പുനരാരംഭിക്കുന്ന 17 മത് ഇന്റർനാഷണൽ കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.

ഈ കലാമേളയുടെ പര്യാവസാനത്തിനായി സമ്പന്നമായ ഒരു സമാപന ചടങ്ങും തയ്യാറാക്കിയിട്ടുണ്ട്.

സമാപന ദിവസമായ ജൂൺ 5 ഞായറാഴ്ച സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസിഡർ ശ്രീ സഞ്ജയ് ഭട്ടാചാര്യ മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ പ്രശസ്ത കൊറിയോഗ്രാഫർ ശ്രീ ജോർജ് ജേക്കബ് അൻപതിലധികം കലാപ്രതിഭകളെ അണിയിച്ചൊരുക്കുന്ന മെഗാ ഷോ കൂടാതെ ഭരതനാട്യം ഫ്യൂഷൻ, ലൈവ് മ്യൂസിക് , സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറുന്നു.