Business Food Pravasi Switzerland

രുചിയുടെ കാഹളമൂതി സൂറിച്ചിൽ നിന്നും കരുമത്തി റെസീപ്പിയുടെ സ്വന്തം അടുക്കളയുടെ ഉൽഘാടനം നവംബർ 20 നു ..

രുചിയുടെ പിറകെ അശ്വമേധമായി നടത്തിയ ഒരു യാത്രയുടെ തുടക്കമായിരുന്നു സൂറിച്ചിലെ വർഗീസ് കരുമത്തിയുടെ കരുമത്തി റെസീപ്പി.രണ്ടു വര്ഷം മുൻപ് റെസീപ്പി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചെങ്കിലും പാചകം ചെയ്യുന്നതിനുള്ള സ്വന്തമായ ഒരു അടുക്കള എന്ന സ്വപ്നത്തിനു വിലങ്ങുതടിയായതു കോവിഡ് എന്ന മഹാമാരിയായിരുന്നു ..എന്നാൽ എല്ലാ പ്രതിബന്ധങ്ങളും ഒഴിവായി ഈ വരുന്ന ഇരുപതാം തിയതി അടുക്കള എന്ന സ്വപനം യാഥാർഥ്യമാകുകയാണ് ..

കുട്ടിക്കാലത്ത് അമ്മാമ്മയുടെ അടുക്കളയിൽനിന്ന് കണ്ടും മണത്തും രുചിച്ചും പഠിച്ചെടുത്തതും പിന്നീട് പാചകപഠന കളരികളിൽ നിന്നും മനസ്സിലാക്കിയതുമായ ഭക്ഷണങ്ങളിൽത്തുടങ്ങി സ്വന്തമായ രുചിക്കൂട്ടുമായി വിവിധയിനം അച്ചാറുകളാണ് കരുമത്തി റെസീപ്പിയിൽ നിന്നും വർഗീസ് ഇന്ന് വിപണിയിലെത്തിച്ചിട്ടുള്ളത് .

സ്വന്തമായ വിശാലമായ അടുക്കളയാണ് സൂറിച്ചിലെ ഹിൻവില്ലിൽ ഇപ്പോൾ പണിതീർത്തിരിക്കുന്നത് .തന്റെ ഭക്ഷണാന്വേഷണപരീക്ഷണങ്ങളെക്കുറിച്ചാണ് വർഗീസ് എപ്പോഴും സംസാരിക്കുന്നത്. പാചകം എന്നത് ഏറെ അന്വേഷിക്കാനും പഠിക്കാനുമുള്ള ഗൗരവമേഖലയാണ് എന്ന് വർഗീസ് സ്വന്തം അനുഭവങ്ങളിലൂടെ പറയുന്നു…

വിദേശരാജ്യങ്ങളിൽ അവരുടെ പരമ്പരാഗത ഭക്ഷണരീതി സംരക്ഷിക്കാനുള്ള ശ്രമമുണ്ട്. എന്നാൽ നമ്മുടെ പരമ്പരാഗതമായ ഭക്ഷണരീതികൾ കുറെയെല്ലാം മാറിപ്പോയി എന്നാൽ വിദേശത്തിരുന്നും അത് പൂർണ്ണമായി സംരക്ഷിക്കാനുള്ള ശ്രെമമാണ് വർഗീസിന്റെയും ഭാര്യ ജാൻസിയുടെയും ..

കരുമത്തി റെസീപ്പിയിൽ നിന്നും വിവിധതരം അച്ചാറുകളുടെ ഉൽപ്പന്നം കൂടാതെ പ്രഫഷണലായി കാറ്ററിഗ് സർവീസിനും കൂടി തുടക്കമിടുകയാണ് ..നിങ്ങളുടെ ആഘോഷവേളകളിൽ മനം നിറയ്ക്കുന്ന രുചിക്കൂട്ടുകളുമായി ഏതു ഡിഷിലും സന്ദ്യ ഒരുക്കി നൽകുന്നതാണ് .അതുപോലെ വിശാലമായ അടുക്കള വാടകയ്ക്ക് ആവശ്യമുള്ളവർക്കും ബന്ധപ്പെടാവുന്നതാണ് .

വിപണിയിലെ ഉൽപ്പനങ്ങളെല്ലാം ഓൺലൈനിൽ വാങ്ങുവാനുള്ള സൗകര്യങ്ങളോടും ,അടുക്കളയുടെയും ,കാറ്ററിങ് സർവീസിന്റെയും പൂർണ്ണ വിവരങ്ങളുമടങ്ങിയ http://karumathyrecipe.ch/ എന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിങ്ങും ഇരുപതാം തിയതി ഉൽഘാടനത്തോടൊപ്പം നടത്തുന്നതാണ് ..

ഈ വരുന്ന ഇരുപതാംതീയതി ഔദ്യോഗികമായി തുടക്കമിടുന്ന അടുക്കള സന്ദര്ശിക്കുന്നതിനായി രാവിലെ പതിനൊന്നു മണി മുതൽ വൈകിട്ട് എട്ടുമണിവരെയുള്ള സമയത്തിൽ നിങ്ങളേവരേയും കരുമത്തി കുടുബം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു …കൂടുതൽ വിവരങ്ങൾ പോസ്റ്ററിനിന്നും അറിയാവുന്നതാണ് ..