സ്വിറ്റ്സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഇക്കഴിഞ്ഞ ജൂൺ നാല് അഞ്ചു തീയതികളിൽ സൂറിച്ചിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖപ്രതിഭകൾക്ക് പ്രമുഖ അവാർഡുകൾ .
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/978d3c00-c24d-43a3-a06b-b8db518ba2ea-1.jpg?resize=640%2C427&ssl=1)
മുന്നൂറോളം മത്സരാർത്ഥികളെ പിന്തള്ളി സ്വിറ്റ്‌സർലണ്ടിൽ നിന്നുമുള്ള ശിവാനി നമ്പ്യാർ കലാതിക പട്ടം നേടി.പങ്കെടുത്ത നാലിനങ്ങളിൽ മൂന്നിലും ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി കലാതിലകം ചൂടിയത്.മോഹിനിയാട്ടം , ഫാൻസി ഡ്രസ്സ് , ഫോൾക് ഡാൻസ് എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ശിവാനി നമ്പ്യാർ കലാതിലകം നേടിയത്.സൂറിച്ചിലെ സേതുനാഥ് മൃദുല ദമ്പതികളുടെ പുത്രിയാണ് ശിവാനി ..രണ്ടാം പ്രാവശ്യമാണ് ശിവാനി കലാതിലകം നേടുന്നത് ..https://malayalees.ch/pravasi/kalamelasivanikalathilakam/
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/1mrudula.jpg?resize=640%2C1138&ssl=1)
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/image-3.png?resize=640%2C480&ssl=1)
കലാമേളയിൽ തിളങ്ങിയ ഡാനിയേൽ കാച്ചപ്പിള്ളി ബലപ്രതിഭ പട്ടം നേടി. കുരുന്നുകളുടെ കലാപോഷണത്തിനായി ബാലികാ ബാലന്മാർക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഇനങ്ങളിൽ നിന്നും മൂന്ന് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ഡാനിയേൽ കാച്ചപ്പിള്ളി തോമസ് വ്യക്തിഗത ചാമ്പ്യൻ ആയത്. സ്റ്റോറി ടെല്ലിങിലും ഫാൻസി ഡ്രസിലും ഒന്നാംസ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനവും സോളോ സോങ് കരോക്കയിൽ മൂന്നാം സ്ഥാനവും നേടിയാണ് ഡാനിയേൽ കാച്ചപ്പിള്ളി ശ്രദ്ധ നേടിയത്. സ്വിറ്റ്സർലണ്ടിലെ ബിൽട്ടണിൽ താമസിക്കുന്ന ഫൈസൽ കാച്ചപ്പിള്ളി മഞ്ജു ദമ്പതിമാരുടെ പുത്രനാണ്.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/1danuu.jpg?resize=640%2C638&ssl=1)
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/2danu.jpg?resize=640%2C853&ssl=1)
കലാമേളയിൽ ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി നേടി രോഹൻ രതീഷ് .പെൻസിൽ രചനയിലും ,ഫാൻസി ഡ്രെസ്സിലും ഒന്നാം സമ്മാനവും Elocution and solo song with karokke യിൽ രണ്ടാം സമ്മാനവും നേടിയാണ് ഡാൻസ് മത്സരങ്ങളിൽ പങ്കെടുക്കാതെ ആബേൽ മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കിയത് .വളരെ ചെറുപ്രായത്തിലേ ചിത്ര രചന സ്വായത്തമാക്കിയ രോഹൻ Rubix cube 3*3 de 28 sec il ഫിനിഷ് ചെയ്യും ..സൂറിച്ചിൽ താമസിക്കുന്ന രതീഷ് ,ബിന്ദ്യാ ദമ്പതികളുടെ പുത്രനാണ് രോഹൻ. കലാമേളയിൽ ഫോട്ടോഗ്രാഫിയിലും ,ഓപ്പൺ പെയിന്റിങ്ങിലും ഒന്നാം സമ്മാനം കരസ്ഥമാക്കി രോഹന്റെ മാതാവ് ബിന്ദ്യയും കലാമേളയിൽ താരമായി .
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/182d96e62-6e80-4579-8fb2-9c264c361a1f.jpg?resize=640%2C480&ssl=1)
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/257f69011-9d01-4f4f-bbbf-fcfcf059f0a1.jpg?resize=640%2C480&ssl=1)
…
മറ്റൊരു പ്രമുഖ അവാർഡായ കലാരത്‌നം അയർലണ്ടിൽ നിന്നുള്ള അഞ്‌ജലി ശിവ കരസ്ഥമാക്കി .
ഭാരതത്തിന്റെ തനതു കലകൾ പരിപോഷിപ്പിക്കുകയും യൂറോപ്പിൽ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസ്സിയും സൂര്യ ഇന്ത്യയും പിന്തുണ നൽകുന്നു.വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സായത്തമാക്കിയ കലകൾ രണ്ടു ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ്വ വേദിയാണ് കേളി കലാമേള.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പുനരാരംഭിച്ച കലാമേളയിൽ സ്വിറ്റസർലണ്ടിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുണ്ടായ പാർട്ടിസിപ്പേഷനിലും വിജയം കരസ്ഥമാക്കിയ എല്ലാവരെയും കേളി പ്രസിഡന്റ് ശ്രീ ടോമി വിരുത്തിയേലും സെക്രട്ടറി ബിനു വാളിപ്ലാക്കനും ,കലാമേള കൺവീനർ ശ്രീ ബാബു കാട്ടുപാലവും അനുമോദിച്ചു . സമ്മാനാർഹരായ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ..
KALAMELA FULL RESULT-
http://kalamela.com/Kalamela_2022/kalamela2022_results/index.html
![](https://i0.wp.com/malayalees.ch/wp-content/uploads/2022/06/65315a02-9a56-411c-b254-d2b6ce362dd9-1.jpg?resize=640%2C426&ssl=1)