സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ നിന്നും എത്തുന്ന പ്രശസ്തരും പ്രഗൽഭരുമായ 9 കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീതസന്ധ്യ അരങ്ങേറുന്നു. 2023 ഒക്ടോബർ 21നു ശനിയാഴ്ച വൈകിട്ട് 4:30 നു 8542 Wiesendangen / ZH ലെ Wisenthalle യിലാണ് മ്യൂസിക് ഓഫ് ലൈഫ് എന്ന പേരിൽ മെഗാഷോ അരങ്ങേറുക. മലയാള സിനിമാസംഗീതരംഗത്ത് 30 വർഷം ആഘോഷിക്കുന്ന അനുഗ്രഹീത ഗായകൻ ബിജു നാരായണൻ, സ്റ്റാർ സിംഗർ ഫെയിം […]
ജീവിത യാത്രയിൽ മാനസിക വിഭ്രാന്തി സംഭവിച്ചു ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട അറുപത്തിയഞ്ചിലധികം സ്ത്രീകളുടെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്തു നടത്തുന്ന കോട്ടയം ജില്ലയിലെ കുറുപ്പന്തറ ,മാൻവെട്ടം എന്ന സ്ഥലത്തു രാമപുരം ദൈവദാസൻ കുഞ്ഞച്ചന്റെ നാമധേയത്തിൽ സ്ഥാപിതമായ ആശാഭവനത്തിന് സാമ്പത്തികസഹായം നൽകികൊണ്ട് ശ്രീമതി മോളി പറമ്പെട്ടിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളീ കൗൺസിൽ വനിതാ ഫോറം തങ്ങളുടെ സാമൂഹിക പ്രതിബന്ധത പ്രകടമാക്കിയിരിക്കുന്നതു . സ്വിറ്റസ്ർലണ്ടിലെ വിൽ എന്ന സ്ഥലത്തെ കാത്തോലിക് ചർച്ചിൽ സ്വിസ്സിലെ നാഷണൽ ഡേയിൽ വേൾഡ് മലയാളീ വനിതാ ഫോറം […]
അഡ്വ. സൂസൻ ജോർജ് രചിച്ച് എബ്രഹാം ജോർജ് അഞ്ചേരി സംഗീതം നൽകിയ ´ശാന്തമാം ഈ രാവിൽ` എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സ്വിട്സർലണ്ടിന്റെ വിവിധ പ്രവിശ്യകളിൽ താമസിക്കുന്ന ഇരുപതിൽപരം ഗായികാ ഗായകന്മാർ ചേർന്നാണ്. അഭിലാഷ് തെക്കോട്ടിൽ, അമിത് ചെറിയാൻ, അഞ്ജു യോഹന്നാൻ, അനൂപ് എബ്രഹാം, അനുഗ്രഹ മാത്യു, അശ്വിൻ ഉമ്മൻ, ബിനി തോമസ്, ചെറിയാൻ കോശി (ജിജി), ചിന്നു മാത്യു, ദിവ്യ കോശി, ജൂലിയറ്റ സാംസൺ, നോറ ആൻ തെക്കോട്ടിൽ, ഒലീവിയ മണപ്പറമ്പിൽ, പ്രദീപ് തെക്കോട്ടിൽ, റിന്നു […]