Association Pravasi Switzerland

ഇൻഡോ സ്വിസ്സ് സ്‌പോർട്സ് ക്ലബിന് പുതിയ സാരഥികൾ -ടൈറ്റസ് പുത്തൻവീട്ടിൽ പ്രസിഡന്റ് ,ടൈറ്റസ് നടുവത്തുമുറിയിൽ സെക്രെട്ടറി ,ബോബി ജോൺ ട്രെഷറർ ..

സൂറിക്ക്∙ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്പോർട്സ് ക്ലബായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് 2022 -24 വർഷത്തിലേക്ക് ക്ലബിനെ നയിക്കാൻ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു …ജൂലൈ പത്താം തിയതി റൂട്ടിയിൽ വെച്ച് നടന്ന കുടുംബ സംഗമവും ഗ്രിൽ ഫെസ്റ്റിനോടുമൊപ്പം കൂടിയ പൊതുയോഗത്തിൽവെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് ..

കായിക പ്രവര്‍ത്തനങ്ങളിലൂടെ അംഗങ്ങളുടെ സാമുഹ്യ ജീവിതത്തിനും, കൂട്ടായ്മയ്ക്കും പുതിയ മാനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഇരുപതുവര്ഷങ്ങൾക്ക് മുൻപ് രൂപീകൃതമായ ഇന്‍ഡോ സ്വിസ് സ്‌പോര്‍ട്‌സ് ക്ലബിനെ ജൂബിലി വർഷത്തിൽ നയിക്കുവാൻ പ്രെസിഡന്റായി ശ്രീ ടൈറ്റസ് പുത്തൻവീട്ടിൽ തെരെരെഞ്ഞെടുക്കപ്പെട്ടു .സെക്രെട്ടറി ആയി ടൈറ്റസ് നടുവത്തുമുറിയിൽ ,ഖജാൻജി ആയി ബോബി ജോൺ ,ടൂർണമെന്റ് കൺവീനറായി അനീഷ് പോൾ ,ഈവന്റ് മാനേജരായി ബെൻസൺ പഴയാറ്റിൽ എന്നിവരും

ടൂർ കോഓർഡിനേറ്റർ ആയി വർഗീസ് എടാട്ടുകാരനും ,പി ആർ ഓ ആയി ജോർജ് കുട്ടംപേരൂരിനെയും വൈസ് പ്രസിഡന്റ് ആയി ജിമ്മി ശാസ്താംകുന്നേൽ ,ജോയിന്റ് സെക്രെട്ടറി ആയി ജോമോൻ പത്തുപറയിൽ, ജോയിന്റ് ട്രെഷറർ ആയി അലെൻ പറയനിലം ,ഇവൻറ് കോ മാനേജർസ് ആയി ടിനോ നടുവത്തുമുറിയിൽ ,സോബി നെടുംകാരിയിൽ എന്നിവരും ടൂർ കോ കോഓർഡിനേറ്റർ ആയി ബിന്നി പിട്ടാപ്പിള്ളിയും ,ടൂർണമെന്റ് കോ കൺവീനേഴ്‌സായി റെജി പോൾ ,പൊളി മണവാളൻ എന്നിവരെയും തെരഞ്ഞെടുത്തു .വെബ് സൈറ്റ് മാനേജരായി പ്രദീപ് തെക്കോട്ടിൽ ഓഡിറ്ററായി ഷെല്ലി ആണ്ടൂക്കാലയിൽ ജോയിന്റ് ഓഡിറ്ററായി മാത്യു ബേബിയേയും തെരെഞ്ഞെടുത്തു .

എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് വാഴക്കാലയിൽ ,ജോർജുകുട്ടി പുത്തെൻകുളത്തിൽ ,ജോഷി തെക്കുംതല ,സെബി പാലാട്ടി ,സിജി തോമസ് ,ഡേവിസ് വടക്കുംചേരി ,ആന്റൻസ് വേഴേപറമ്പിൽ ,വർഗീസ് പൊന്നാനക്കുന്നേൽ ,ലാൻസ് മാപ്പലകയിൽ ,പ്രിൻസ് കാട്ട്രുകുടിയിൽ ,ബിനു കാരേക്കാട്ടിൽ എന്നിവരെയും തെരെഞ്ഞെടുത്തു .. ടോമി തൊണ്ടാംകുഴി ഇലക്ഷൻ പ്രൊസീഡിങ്ങ് ഓഫീസർ ആയിരുന്നു .

പ്രസിഡന്റ് ബെൻസൺ പഴയാറ്റിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അംഗങ്ങൾക്ക് സ്വാഗതമേകി .കോവിഡ് മഹാമാരിമൂലം കഴിഞ്ഞ മൂന്നുവർഷത്തോളമായി തുടർന്ന് വന്ന നിലവിലെ കമ്മിറ്റി അംഗങ്ങൾക്കുവേണ്ടി ഇക്കാലയളവിൽ ചെയ്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും സഹകരിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു ..തുടർന്ന് സെക്രെട്ടറി കഴിഞ്ഞ കാലങ്ങളിലെ പൊതുയോഗ റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് ട്രഷറർ ഷെല്ലി ആണ്ടൂക്കാലയിൽ കണക്കവതരിപ്പിച്ചു പൊതുയോഗം പാസാക്കി . മഹാമാരിക്കിടയിലും നിസ്തുലമായ പ്രവർത്തനങ്ങൾ നടത്തി ക്ലബ് അംഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിയ നിലവിലെ കമ്മിറ്റിക്ക് ശ്രീ വർഗീസ് എടാട്ടുകാരൻ നന്ദി അർപ്പിച്ചു .

പുതിയ കമ്മിറ്റി ചുമതലയേറ്റതിന് ശേഷം പുതിയ പ്രസിഡന്റ് ശ്രീ ടൈറ്റസ് പുത്തൻവീട്ടിൽ ക്ലബിന്റെ ജൂബിലി വർഷത്തെകുറിച്ചു സംസാരിച്ചു . മനസും ശരീരവുമായി ചേര്‍ന്ന് നില്‍ക്കുന്ന കായിക മത്സരങ്ങളിലൂടെ അംഗങ്ങള്‍ക്ക് ഒത്തുച്ചേരാനും, സാംസ്‌കാരിക നന്മകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം ക്രിയാത്മകമായ ആശയവിനിമയം സാധ്യമാക്കാനുമായിരിക്കും ക്ലബ് ശ്രദ്ധ കൊടുക്കുകയെന്നു പറഞ്ഞു .ജൂബിലി വർഷത്തിൽ നല്ലൊരു പ്രവർത്തനങ്ങൾ നടത്തുവാൻ എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു .സെക്രെട്ടറി ടൈറ്റസ് നടുവത്തുമുറിയിൽ എല്ലാവര്ക്കും നന്ദി അറിയിച്ചു .

ക്ലബ് എല്ലാവര്‍ഷവും നടത്തിവരുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും, കള്‍ച്ചറല്‍ സായാഹ്നവും ഈ വർഷം ജൂബിലി ആഘോഷത്തോടൊപ്പം ഒക്ടോബര്‍ 29 ന് വെറ്റ്‌സികോണില്‍ നടക്കുമെന്നും . ടൂര്‍ണമെന്റിനുള്ള രജിസട്രേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ടൂര്‍ണമെന്റ് കണ്‍വീനര്‍ അനീഷ് പോളും ഇവൻറ് മാനേജർ ബെന്‍സണ്‍ പഴയാറ്റിലും അറിയിച്ചു.

…..