സൂറിച്ചിൽ താമസിക്കുന്ന ജോൺ വെളിയന്റെ മാതാവും പരേതനായ കൊടകര ,കനകമല വെളിയൻ പൗലോസിന്റെ ഭാര്യയുമായ അന്നം ഇന്നലെ ഞായറാഴ്ച വൈകുന്നേരം അന്ത്യാകൂദാശകൾ സ്വീകരിച്ചു കര്‍ത്താവിൽ നിദ്ര പ്രാപിച്ചു ,പരേതക്ക് തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു . ശവസംസ്കാരകർമ്മങ്ങൾ ചൊവ്വാഴ്ച (21 .05 ) കനകമല സെന്റ് ആന്റണീസ് ദേവാലയ സിമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു . Contact Nr. in India :9495133208 |
Related News
ദുഃഖങ്ങൾ സമ്മാനിച്ച് സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയായ ശ്രീ അഗസ്റ്റിൻ കളപ്പുരക്കൽ വിടവാങ്ങി ..
സ്വിറ്റ്സർലണ്ടിലെ ആദ്യകാല മലയാളിയും വിന്റെർത്തൂർ നിവാസിയും എല്ലാവർക്കും സുപരിചിതനുമായിരുന്ന ശ്രീ അഗസ്റ്റിൻ കളപ്പുരയ്ക്കൽ (68 ) ഇന്ന് (12 .02 ) വെളുപ്പിനെ 3.30ന് നമ്മളിൽ നിന്നും വേർപിരിഞ്ഞു.കുറച്ചു കാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു പരേതൻ .തൃശൂർ ജില്ലയിലെ മാളയാണ് പരേതന്റെ സ്വദേശം . ഭാര്യ ഡോറിസും മക്കൾ സ്വപ്നയും ,സന്തോഷും മറ്റു ബന്ധുമിത്രാദികളും പരേതന് അശ്രുപൂജയേകി . .റോയി കളപ്പുരക്കൽ ,സെബാസ്റ്റ്യൻ കളപ്പുരക്കൽ എന്നിവർ പരേതന്റെ സഹോദരങ്ങൾ ആണ് .. ഈ വിയോഗം ഏവരേയും നൊമ്പരപ്പെടുത്തുന്നുവെങ്കിലും ജീവിതത്തിലുടനീളം […]
സൂറിച്ചു നിവാസി ജൂബിൻ ജോസഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ നിര്യാതനായി
സൂറിച് : സൂറിച് നിവാസിയും ,സംഘടനാ പ്രവർത്തകനും ,ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ മീഡിയ കോർഡിനേറ്ററുമായ ജുബിൻ ജോസെഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ (87 )ഇന്ന് രാവിലെ ഏഴ് മണിക്ക് മാന്നാറിലുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി .. ഭാര്യ റോസമ്മ ജോസഫ് വൈക്കം മംഗലശ്ശേരി കുടുംബാംഗമാണ് ..സംസ്കാര കർമ്മങ്ങൾ പിന്നീട് മാന്നാർ സെൻറ് മേരീസ് മൌണ്ട് ചർച്ചിൽ നടത്തപ്പെടും …
പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍; എംബസികൾക്ക് നിസ്സംഗ നിലപാട്
സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടുകളും ചേർന്ന് സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര ഞായറാഴ്ച മുതൽ അസാധ്യമാക്കി മാറ്റും കേരളത്തിലേക്ക് മടങ്ങുന്ന ഗള്‍ഫ് പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ബന്ധ ബുദ്ധി നാല് രാജ്യങ്ങളിലെ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കി. സൌദി അറേബ്യ, ഒമാന്‍, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കാണ് തിരിച്ചടിയായത്. എന്നാല്‍ നിലവിലെ രീതി തുടരാന്‍ അനുവദിച്ചത്. യു.എ.ഇയിലെയും ഖത്തറിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി. സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക […]