മലയാളികളുടെ പ്രധാനപ്പെട്ട നേരമ്പോക്കുകളിൽ ഒന്നാണ് ചീട്ടുകളി. സുഹൃത്തുക്കൾക്കൊപ്പം ഇരുന്നു ചീട്ടു കളിക്കുന്നതും കുണുക്കു വച്ച ആൾക്കാരെ കളിയാക്കുന്നതും ഒക്കെ നൊസ്റ്റാൾജിയ ഉണർത്തുന്ന അനുഭവങ്ങൾ ആണ്. ചീട്ടുകളിയിൽ പണ്ടും ഇന്നും കൂടുതൽ പ്രചാരം 56 കളി ആണ്. രണ്ടു കൂടു ചീട്ടും കളിയ്ക്കാൻ ആറു പേരും ഉണ്ടെങ്കിൽ ഒരു നാലു മണിക്കൂർ ഈസി ആയി പോയിക്കിട്ടും.
പ്രവാസികളുടെ ഇടയിലും ഈ കളിക്ക് നല്ല പ്രചാരം ആണ്. ഇപ്പോഴിതാ ഓൺലൈൻ ആയി വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് സൗജന്യമായി 56 കളിയ്ക്കാൻ അവസരം ഒരുക്കുകയാണ് സ്വിറ്റസർലാൻഡിലെ ഒരു കൂട്ടം മലയാളികൾ ചേർന്നൊരുക്കിയ www.56cardgameonline.com വെബ്സൈറ്റ്. ഈ സൈറ്റിന്റെ പ്രത്യേകത പ്രൈവറ്റ് ഗ്രൂപ്പ് ആയോ പബ്ലിക് ആയോ കളിക്കാം എന്നതാണ്.
രസകരമായ ഈ കളി ജയിക്കാൻ ഓർമശക്തിയും തന്ത്രപരമായ നീക്കങ്ങളും അനിവാര്യമാണ്. കൊറോണ കാലത്തു പുറത്തിറങ്ങാൻ പറ്റാതെ വീടിനുള്ളിൽ കഴിയുന്ന മലയാളികൾക്ക് ബോറടിയിൽ നിന്നും അല്പം ആശ്വാസം പകരുകയാണ് ഈ ഓൺലൈൻ 56 കളി. വെബ്സൈറ്റിൽ ഇമെയിൽ അഡ്രസ്സ് കൊടുത്തു രജിസ്റ്റർ ചെയ്താൽ കളിയ്ക്കാൻ തുടങ്ങാം.
.