ഏതു സംരംഭ മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ലെന്ന് അംഗനമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇക്കൂട്ടര്‍ എണ്ണത്തില്‍ തുലോം കുറവാണെങ്കിലും സ്വന്തമായൊരു സംരംഭം എന്നതു മനസില്‍ സ്വപ്നമായി സൂക്ഷിക്കുന്ന വനിതകള്‍ നിരവധിയാണ്. ഇത്തരത്തില്‍ സ്വിറ്റസർലണ്ടിൽ ആദ്യ ചുവടുവെപ്പുമായി സൂറിച്ചിൽ താമസിക്കുന്ന ബിന്ധ്യ രതീഷ് എന്ന വീട്ടമ്മ തൻ്റെ സ്വന്തം രുചിക്കൂട്ടുമായി സ്വിസ്സ് സമൂഹത്തിലേക്ക് …
കോഴിക്കോട്ടു ചെല്ലുന്നവര്‍ ഹല്‍വയുടെ രുചി നോക്കാതെ തിരിച്ചുപോരാറില്ല. അതു പോലെ തലശേരിയില്‍ പോകുന്നവര്‍ കിണ്ണത്തപ്പത്തിന്റെയും ഒടവാഴയ്ക്കയുടെയും രുചിയാണ് തേടുന്നത്. കാസര്‍കോട്ടു ചെന്നാല്‍ കല്ലുമ്മക്കായും കോട്ടയത്തു വന്നാല്‍ ചുരുട്ടുമൊക്കെയാവും രസമുകുളങ്ങളെ ഉത്തേജിപ്പിക്കുക. കേരളത്തിലെ ഓരോ നാടിനും സ്വന്തമായ വിഭവങ്ങളും രുചിശീലങ്ങളുമുണ്ട്. ഇതേ രീതിയിൽ സ്വന്തം റെസീപ്പിയിൽ ബിന്ധ്യ ഉണ്ടാക്കുന്ന മധുരങ്ങളും കൂടാതെ വിവിധ പലഹാരകൂട്ടുകളും ഇന്ന് ഓർഡർ അനുസരിച്ചു സ്വിറ്റസർലണ്ടിൽ എവിടെയും ലഭ്യമാണ് …
ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇന്ന് മലയാളികള്‍ രൂപപ്പെടുത്തിവരുന്ന ഒരു സംസ്കാരം. ബ്രാന്‍ഡഡ് ഉത്പന്നങ്ങളെക്കാളുപരി മികച്ച ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു രീതിയിലേക്ക് ഇന്ന് മലയാളി മാറിക്കഴിഞ്ഞു. ഒരുപാട് ഉത്പന്നങ്ങള്‍ മായം ചേര്‍ത്ത് ലഭിക്കുന്ന ഇക്കാലത്ത് ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ക്കാണ് പ്രിയം ….താഴെ ലിസ്റ്റിൽ കാണുന്ന എല്ലാ ഹോം മെയ്ഡ് ഉൽപന്നങ്ങളും ബിന്ധ്യ സ്വീറ്റ്സിൽ നിന്നും ലഭ്യമാണ് …
.
മിതമായ നിരക്കിൽ തയ്യാറാക്കികൊടുക്കുന്ന പലഹാരക്കൂട്ടുകൾ ടെലിഫോൺ മുഖാന്തിരമോ ,ഇമെയിൽ വഴിയോ ബിന്ദ്യാ സ്വീറ്റ്സിൽ ഓർഡർ നൽകാവുന്നതാണ് …
Mob. + 41 (0)78 884 42 83 Email – bindhyaratheesh@gmail.com