Association Cultural Pravasi Switzerland

സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം 2025 നു മാർച്ച് എട്ടിന് വിവിധ പരിപാടികളോടെ സൂറിച്ചിലെ റാഫ്‌സിൽ തിരശീല ഉയരും..

150 ൽ പരം മത്സരാർഥികൾ പങ്കെടുക്കുന്ന കലോത്സവം.
130 കലാപ്രതിഭകൾ വേദിയിലെത്തുന്ന മനോഹരമായ രംഗപൂജ.
മ്യൂസിക് ഷോ – വിധു പ്രതാപും ആര്യ ദയാലും ,ബാന്റും ചേർന്നൊരുക്കുന്ന സംഗീതവിരുന്ന്…ഒപ്പം അനുകരണ കലയുടെ രാജകുമാരൻ മഹേഷ് കുഞ്ഞുമോനും .

സ്വിറ്റ്സര്‍ലന്‍ഡിലെ യുവതലമുറക്ക് തങ്ങളുടെ കലാപ്രാവീണ്യം മത്സരത്തിലൂടെ മാറ്റുരയ്ക്കുന്ന യുവജനോത്സവ വേദിയാണ് ഭാരതീയ കലോത്സവം. ഭാരതീയ കലകളുടെ സര്‍ഗാത്മക കവാടമായ സ്വിറ്റ്സര്‍ലെന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ കലാലയം ലാസ്യകലകളുടെ ചാരുതയും സംഗീതത്തിന്റെ മനോഹാരിതയും സമന്വയിപ്പിച്ച് സ്വിസ് മലയാളികള്‍ക്കായ് നല്‍കുന്ന ഒരു കലാവിരുന്നായിരിക്കും ഭാരതീയ കലോത്സവം 2025 . ഇരുപത്തിയാറു വർഷങ്ങൾ പിന്നിടുന്ന ഭാരതീയ കലാലയത്തിന്റെ വർഷികാഘൊഷങ്ങൾ മാർച്ച് 8 ന് സൂറിച്ചിലെ Rafz ൽ അരങ്ങേറും.

കുട്ടികളിലെ കലാപരമായ സർഗ്ഗചേതനയെ ഉണർത്തുവാൻ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിവിധ ഇനങ്ങളിലെ കലാമത്സരങ്ങൾ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ജഡ്ജസിന്റെ വിധിനിർണയത്തോടെ അവസാനിക്കും. 150 ൽ പരം മത്സരാർഥികൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. അതിനോടനുബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ www.bharatheeyakalalam.org എന്ന
കലാലയത്തിന്റെ Web site ൽ നിന്നും കിട്ടുന്നതാണ് .

കലോത്സവത്തോടനുബന്ധിച് കലാമത്സരങ്ങൾക്കുശേഷം “ഭാരതീയം 25″എന്ന് പ്രോഗ്രാം നടക്കും. ഇതിന്റെ ഭാഗമായി 130 കലാപ്രതിഭകൾ വേദിയിലെത്തുന്ന മനോഹരമായ രംഗപൂജ അരങ്ങേറും . ഭാരതീയ കലാലയത്തിന്റെ തന്നെ കലാകാരികളായ, കലാരംഗത്തു തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ള , നിരവധി വേദികളിലും കലാമത്സരരംഗത്തും പ്രാഗൽഭ്യം നേടിയിട്ടുള്ള സനിക പറയംനിലവും, ലേഖ മാടനും ചേർന്നാണ് ഈ വർഷത്തെ ഗ്രാന്റ് ഓപ്പണിങ് പ്രോഗ്രാമിന് കൊറിയോഗ്രാഫി ചെയ്യുന്നത്. അതിന്റെ ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞതായി പ്രോഗ്രം കോ-ഓർഡിനേറ്റർ ശ്രീ റോഹൻ തോമസ് അറിയിച്ചു.

ഭാരതീയം 25 ന്റെ ഭാഗമായി മലയാളികളുടെ മനസില്‍ സംഗീതത്തിന്‍റെ നിലാവു പരത്തിയ ശബ്ദത്തിന്‍റെ ഉടമ. ഇമ്പമാര്‍ന്ന പാട്ടുകളിലൂടെ സംഗീതപ്രേമികളുടെ മനസില്‍ ചേക്കേറിയ ഗായകൻ ,യുവജനങ്ങളുടെ ഹരമായ ,റിയാലിറ്റി ഷോകളിലെ ജഡ്‌ജായ ചലച്ചിത്ര പിന്നണിഗായകൻ ശ്രീ വിധു പ്രതാപിന്റെ 15 പേരടങ്ങുന്ന മ്യൂസിക് ബാൻഡും, ആരെയും ആകര്‍ഷിക്കുന്ന ശബ്ദത്തിലൂടെ മലയാളികളുടെ മനസില്‍ കൂടു കൂട്ടിയിരിക്കുന്ന സെൻസേഷണൽ ഗായിക ആര്യ ദയാലും നയിക്കുന്ന മ്യൂസിക് ഷോ കലോത്സവത്തിന് കൊഴുപ്പേകും. പൊട്ടിച്ചിരിയുടെ രാജകുമാരൻ,അതോടൊപ്പം അനുകരണ കലയുടെ പുതിയ മുഖം മഹേഷ് കുഞ്ഞുമോൻ സ്പെഷ്യൽ ശ്രദ്ധ നേടിക്കൊടുക്കും. കലോത്സവത്തിന്റെ എല്ലാ സെലിബ്രിറ്റികൾക്കും വിസ കിട്ടിയതായി P R O ശ്രീ ജീസൺ അടശ്ശേരി അറിയിക്കുകയുണ്ടായി.

വിൻറെർ സമയത്തു യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് ഭാരതീയ കലാലയം നടത്തുന്ന കലോത്സവും ഭാരതീയം 25 എന്ന് ഈ മെഗാ ഷോയും . യൂറോപ്പിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും കലാസ്വാദകർ പങ്കെടുക്കുന്ന പ്രോഗ്രാം ആണിത്. പ്രത്യേകിച്ച് ജർമനിയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ സൂറിച്ചിലെത്തും .സ്വിറ്റസർലണ്ടിന് പുറമെയിൽനിന്നും എത്തുന്ന മലയാളികൾക്ക് വേറിട്ടൊരു അനുഭവം ആകും ഭാരതീയം 25.

ജനുവരി 4 ന് നടന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടിയിൽ വച്ച ഭാരതീയതിന്റെ ആദ്യ ടിക്കറ്റ് വിൽപ്പന നടന്നു. . ഭാരതീയ കലാലയം ഈ വർഷം സീനിയർ സൈറ്റിസിൻസിനുവേണ്ടി ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തിയിട്ടുണ്ട് . ഇ കാറ്റഗറി ആദ്യമായാണ് സ്വിസ്സിൽ നടപ്പാക്കുന്നത് . 35 CHF ആണ് 65 കഴിഞ്ഞ പെൻഷൻ ആയ ഓരോ വ്യക്തിക്കും കിട്ടുന്ന നിരക്ക് എന്ന് കലാലയത്തിന്റെ ട്രഷറർ ശ്രീമതി ജോസ്‌ലിൻ വിതയത്തിൽ അറിയിക്കുകയുണ്ടായി.

വൈവിധ്യമാർന്ന പാചകരീതികളാൽ ഒരുക്കുന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ മഹനീയ കലവറ ഉണ്ടായിരിക്കും. ഭാരതീയ കലാലയത്തിന്റെ കലോത്സവത്തിന്റെയും ഭാരതീയം 25 ന്റെയും എല്ലാവിധത്തിലുമുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ച വരുന്നു. കഴിഞ്ഞ നാളുകളിൽ കലാലയത്തെ നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാമലയാളി സുഹൃത്തുക്കളോടുള്ള നന്ദിയറിയിക്കുന്നതോടൊപ്പം മാർച്ച് 8 ന് നടക്കുന്ന ഈ megha show യിലോട്ടു എല്ലാ കലാപ്രേമികളെയും ഏറ്റവും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ചെയർമാൻ വിൻസന്റ് പറയംനിലവും സെക്രട്ടറി ശ്രീ റോബിൻ തുരുത്തിപ്പിള്ളിയും പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *