Association Pravasi Switzerland

ശ്രീ ബാബു പുല്ലേലിക്ക് മികച്ച സംഗീത സംവിധായകനുള്ള കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് ….സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന ഗാനസംവിധാനത്തിനാണ് പുരസ്‌കാരം .

കൊച്ചിൻ ഹനീഫ മെമ്മോറിയൽ കലാ നിപുണ ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം, ഡോക്യുമെന്ററി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മത്സരത്തിനെത്തിയ 15 മ്യൂസിക് ആൽബങ്ങളിൽ അവസാനറൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ടവയുടെ പേരുവിവങ്ങൾ –

മികച്ച ആൽബം: ശ്രീദേവി ഭദ്ര :(ബിനു സി ബെന്നി )
മികച്ച സംഗീത സംവിധായകൻ:സ്വിസ് ബാബു ( കണിക്കൊന്ന പൊന്നും ചാർത്തി)
ഗാന രചന: മിത്രൻ (ഇന്നലെ )
മികച്ച ഗായകൻ: RLV. രാമകൃഷ്ണൻ ( തേയിപ്പെണ്ണ്)
മികച്ച ഗായിക: അക്ഷര വിശ്വനാഥ് (ഓർമ്മയിലെന്നും)
ക്യാമറാമാൻ:സുനിൽ മുദ്ര, ശ്രീമോൻ ശ്രീ (സ്വരം)
നടൻ: നവീൻ രാജ് ( ഉരുൾ പൊരുൾ )
മികച്ച നടി: നസ്റിൻ നസീർ (ജീവാംശം- 2)

സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുപ്പാട്ടിന്റെ സംഗീതസംവിധാനത്തിനാണ് ശ്രീ ബാബു പുല്ലേലി അവാർഡിനർഹനായത് .

സംഗീതത്തിലൂടെ ആരാധക മനസ്സില്‍ തരംഗം സൃഷ്ടിച്ച അതുല്യ പ്രതിഭ…. ചെറുപ്പത്തില്‍ തന്നെ സംഗീത രംഗത്തേക്ക് കടന്നുവന്ന് അറിയപ്പെടുന്ന ഗായകനായും സംഗീത സംവിധായകനായും മാറിയ സ്വിസ്സ് ബാബു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബാബു പുല്ലേലി മലയാളത്തിൽ കൂടാതെ മറ്റു ഭാഷകളിലും ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. അവയെല്ലാം തന്നെ ആസ്വാദക മനസ്സില്‍ ഇടം നല്‍കിയവയുമാണ്.

കുന്നും പുഴയും മഴയും കാവും നിലാവും പാടവും നാട്ടുവഴികളും നാട്ടറിവുകളും ജീവിതപരിസ്ഥിതിയുടെ ഭാഗമായിരുന്ന ഒരു നല്ല കാലത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ വിശേഷിപ്പിക്കുന്ന പ്രകൃതിയുടെ നാട്ടുതാളത്തില്‍ അഭിരമിക്കുന്ന ഒരു കവിയുടെ തനിഭാവത്തോടുകൂടിയാണ് ശ്രീ ബേബി കാക്കശേരി ഇതിനു വരികൾ രചിച്ചിരിക്കുന്നത് ..വേറിട്ട സ്വരമാധുരിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായിക അനുഗ്രഹ റാഫിയാണ് കണിക്കൊന്ന പൊന്നും ചാർത്തി ഗാനത്തിന് സ്വരമായും ,അഭിനയമായും ജീവനേകിയതു .

https://malayalees.ch/pravasi/swissmusickanikkonna/

മത്സരത്തിനെത്തിയ 25 ഹ്രസ്വചിത്രങ്ങളിൽ 10 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.

മികച്ച ചിത്രം : ആവാന്തിക (അനിൽ K.
മികച്ച നടൻ : ഡിയോം ഡോം : ചിത്രം: യൗവ്വനം
മികച്ച സംവിധായകൻ: ബൈജു രാജ് ചേകവർ: ചിത്രം: LiB (ലൈഫ് ഈസ് ബ്യൂട്ടിഫുൾ)
മികച്ച നടി: പ്രസന്ന: ചിത്രം റോസ് ലി
മികച്ച ക്യാമറ മാൻ സനന്ദ് സതീശൻ : ചിത്രം : ക്രൈം നമ്പർ 250/24<
സാമൂഹ്യ പ്രസക്തിയുള്ള ചിത്രം : കുഞ്ഞൻ (അനിൽ K T )
മികച്ച എഡിറ്റർ: തൻ സിൻ ഇക്ബാൽ: ചിത്രം: A Cup of Soul
മികച്ച തിരക്കഥ: ധനീഷ് ചന്ദ്രൻ: ചിത്രം: ശമനതാളത്തിൽ പെയ്തൊഴിഞ്ഞ ഒരു

ജൂറിയുടെ പ്രത്യേക പരാമർശം നേടിയവർക്കുള്ള സ്പെഷൽ ജൂറി അവാർഡുകൾ

സംവിധായകൻ : സായി പ്രിയൻ : ചിത്രം: (സിനിമ ലോകം,ഇനി ഒരാൾ)
സംവിധായകൻ: അരുൺ സുകേഷ് : ചിത്രം :കട്ട കമ്പനി>ശശി കുളപ്പുള്ളി: ചിത്രം: ഒറ്റ
അഭിനയം: വേണു ഗോപാൽ : ചിത്രം: മുറ്റത്തെ നെല്ലിമരം
അഭിനയം: ആസാദ് (ഇനി ഒരാൾ)<
അഭിനയം: ബിന്ദു വിസ്മയ (മകളെ നിന്നെ ഓർത്ത് )<

ജൂറിയുടെ പ്രത്യേക പരാമർശം നേടിയവർക്കുള്ള സ്പെഷൽ ജൂറി അവാർഡുകൾ

സംഗീത സംവിധാനം: ജീവൻ സോമൻ (ജീവാംശം)
ഗാന രചന: നിഷ വർമ്മ (സ്വരം)
ഡോക്യുമെന്ററി : എയ്ഞ്ചൽസ് ഓഫ്‌ തൃശ്ശൂർ (സംവിധാനം-M G ശശി)

വിജയികൾക്കുള്ള അവാർഡുകൾ ഫെബ്രുവരി അഞ്ചിന് കോഴിക്കോട് പുതിയറ എസ്.കെ. പൊറ്റെക്കാട് ഹാളിൽ നടക്കുന്ന കലാ നിപുണ അവാർഡ് നൈറ്റിൽ വച്ച് നൽകും….

Leave a Reply

Your email address will not be published. Required fields are marked *