കഴിഞ്ഞ എട്ടു വർഷമായി പൊതുനന്മേയേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവകാരുണ്ണ്യ മേഖലകളിൽ സുതർഹിയമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സ്വിറ്റ്സർലെണ്ടിലെ വനിതാ കൂട്ടായ്മയായ ഐയ്ഞ്ചൽ ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഇവന്റ് അഭുദയകാംഷികളായ സ്വദേശിയരുടെയും, മലയാളി കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു.
ജീവകാരുണ്യ ഭക്ഷണ മേളക് മുന്നോടി ആയി നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് റീന മാങ്കുടിയിൽ സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാദർ ജോസഫ് കണ്ണാനിയക്കൽ, ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പ്രസിഡന്റ് സിബി തൊട്ടുകടവിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ഉണ്ടായി.
കേരളത്തിലെ ജന്മസ്ഥലമായ പെരിയാപുരത്തു സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന പതിനെഞ്ചോളം കുടുംബങ്ങൾക്കു വീടുകൾ നിർമിച്ചു കൊടുത്തു അവർക്കു ജീവിതത്തിനു പ്രത്യാശയും പ്രേതീക്ഷയും നൽകിയ സ്വിറ്റ്സർലൻഡിലെ സുറിച്ചു നിവാസികളായ ആനന്ദ് പഴംകോട്ടിലിനും, അജു പഴംകൊട്ടിലിനെയും ചടങ്ങിൽ പ്രത്യേകം ആദരിക്കുക ഉണ്ടായി.
വിവിധ ഇനം കലാപരിപാടികളോടൊപ്പം angelsbasel നടത്തികൊണ്ടിരിക്കുന്നതും, നിർവഹിച്ചതുമായ കാരുണ്യ പ്രേവർത്തനങ്ങളുടെ ദൃശ്യവിഷ്കാരണം സദസ് ഹർഷാരവത്തോടെ സ്വീകരിച്ചു. ജിഷ പാലാട്ടി മോഡറേറ്റു ചെയ്ത ചടങ്ങുകൾ സെക്രട്ടറി ലിജി ചക്കലക്കന്റെ നന്ദി പ്രകാശിപ്പിക്കലോടെ പരിയവസാനിച്ചു.
FOR MORE EVENT PHOTOS –