പ്രവാസലോകത്തുനിന്നും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ അശരണർക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഈ ഗാനം സംഗീതാസ്വാദകർക്കായി യുട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിലുള്ള വയനാട് ജില്ലയിലെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി ഇടവകയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ . ഈ കൂട്ടായ്മയിൽ നിന്ന് ഉദയം ചെയ്ത അതി മനോഹരമായ മരിയൻ ഭക്തി ഗാനമാണ് ” സ്വർഗീയനാഥ” ഈ ഗാനത്തിന്റെ […]
സൂറിച് നിവാസി ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഇളയ സഹോദരി ശ്രീമതി ബിന്ദു വിൻസെന്റ് ( 48 ) കളിപ്പറമ്പിൽ ,കുമ്പളങ്ങി ഇന്നുരാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..കോവിഡ് ബാധയാൽ ചികിത്സയിലായിരുന്നു പരേത …. സംസ്കാരകർമ്മങ്ങൾ പിന്നീട് ..പ്രിയ സഹോദരിയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്തു .
ജനാധിപത്യരാജ്യമായ സ്വിറ്റ്സർലൻഡ് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദേശീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഫെഡറൽ ചാൻസലറി (Bundeskanzlei) എന്ന ഭരണഘടനാ സ്ഥാപനമാണ് സ്വിസ് ഇലക്ഷൻ സംബന്ധമായ എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നത്. സ്വിസ്സ് പാർലമെന്റിന്റെ കാലാവധി നാലുവർഷമാണ്. പാർലമെന്റിന് ഇരു സഭകളുണ്ട്. നാഷണൽ കൗൺസിൽ (Nationalrat ), കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്സ് (Ständerat ) എന്നീ പേരുകളിലാണ് ഈ സഭകൾ അറിയപ്പെടുന്നത്. നാഷണൽ കൗൺസിലിൽ 200 അംഗങ്ങളും കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്സിൽ 46 അംഗങ്ങളുമാണുള്ളത്. 18 വയസ്സ് പൂർത്തിയായ […]